തിരുവനന്തപുരം:സംസ്ഥാനത്ത് സി ബി എസ് ഇ, ഐ സി എസ് ഇ സ്‌കൂളുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാലയങ്ങളിലും അവധിക്കാല ക്ലാസുകള്‍ പാടില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് ഹെെക്കോടതി സ്റ്റേ ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ഗുണത്തിനാണ് വെക്കേഷന്‍ ക്ലാസുകളെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ തീരുമാനം.കൃത്യമായ കാരണങ്ങളില്ലാതെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
വേനലവധി ക്ലാസുകള്‍ നിരോധിച്ചുള്ള 2017ലെ സര്‍ക്കാര്‍ ഉത്തരവ് കര്‍ശനമായി പാലിക്കണമെന്നും, ഇക്കാര്യം വിദ്യാഭ്യാസ ഓഫീസര്‍മാര്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശം ലംഘിച്ച് ക്ലാസ് നടത്തുന്ന സ്‌കൂളുകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു.
കുട്ടികളെ ഇത്തരത്തില്‍ നിര്‍ബന്ധിച്ച് ക്ലാസുകളില്‍ ഇരുത്തുന്നത് അവരില്‍ മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും ഒപ്പം വേനല്‍ച്ചൂട് മൂലമുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്കും വഴി തെളിക്കുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.