മനാമ: ബഹ്‌റൈനില്‍ ജോലി അന്വേഷിച്ചെത്തിയ യുവതികളെ തട്ടിക്കൊണ്ട് പോയി നിര്‍ബന്ധിച്ച് ജോലി ചെയ്യിപ്പിച്ചെന്ന പരാതിയില്‍ പ്രവാസികള്‍ അറസ്റ്റില്‍. രണ്ട് വിദേശ വനിതകളാണ് ഇയാള്‍ക്കെതിരേ പരാതിയുമായി അധികൃതരെ സമീപിച്ച് രംഗത്തെത്തിയത്. യുവതികള്‍ സ്വന്തം നാട്ടില്‍ നിന്നും ജോലി അന്വേഷിച്ച് എത്തിയതായിരുന്നു.
സ്ത്രീകളെ തട്ടിക്കൊണ്ട് പോയി തടങ്കലില്‍ വെച്ചു, പാസ്‌പോര്‍ട്ടുകള്‍ പിടിച്ചുവെച്ചു, മര്‍ദിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതി തങ്ങളെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലി ചെയ്യിക്കുകയായിരുന്നുവെന്ന് പരാതിയില്‍ യുവതികള്‍ പറയുന്നുണ്ട്.
ബഹ്‌റൈന്‍ ക്രിമിനല്‍ കോടതിയില്‍ മേയ് 15ന് കേസിന്റെ വിചാരണ ആരംഭിക്കും. പ്രതി ഏഷ്യന്‍ രാജ്യത്ത് നിന്നുള്ള ആളാണെന്നാണ് വിവരം. പ്രതിയെ കുറിച്ചോ പരാതിക്കാരായ സ്ത്രീകളെക്കുറിച്ചോ മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.