LIFELife Style

വീണ്ടും മഞ്ജുവിന്റെ കൈപിടിച്ച് മനോജ്; 21 വര്‍ഷത്തിനുശേഷം

കോട്ടയം: മക്കളായ മായയെയും മനുവിനെയും അരികില്‍വിളിച്ച് മനോജ് മാത്യുവും മഞ്ജുവും ആ തീരുമാനം അറിയിച്ചു. ”21 വര്‍ഷത്തിനുശേഷം ഞങ്ങള്‍ വിവാഹംകഴിക്കാന്‍ പോകുകയാണ്,” മക്കള്‍ ഞെട്ടി. അച്ഛനും അമ്മയ്ക്കും എന്തു പറ്റിയെന്നായി അവരുടെ ചിന്ത.

വിവാഹം മധുരമായ ഒരു ഓര്‍മയായി ഉള്ളില്‍ സൂക്ഷിക്കുന്നവരാണ് ഓര്‍ത്തഡോക്സ് സഭാവിശ്വാസികളായ, കോട്ടയം ദേവലോകം ദേവ്യൂവില്ലയില്‍ മനോജ് മാത്യുവും പാലാ പൂവരണി തകടിയേല്‍ മഞ്ജുവും. ആ ദിനം പുനഃസൃഷ്ടിച്ചാലോ എന്ന് ഇരുവരും ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേയായി. ഒടുവില്‍ മക്കളും സമ്മതം അറിയിച്ചു. ഇതോടെ നടപടികള്‍ തുടങ്ങി. എല്ലാം വ്യത്യസ്തമാകണം.

Signature-ad

അമേരിക്കയില്‍ താമസിക്കുന്ന മനോജും മഞ്ജുവും കോട്ടയത്തേക്ക് വന്നു. ഹൈന്ദവാചാരപ്രകരായിരുന്നു ദമ്പതികളുടെ രണ്ടാം വിവാഹം.

ഏപ്രില്‍ 19-ന് നടന്ന ചടങ്ങില്‍ മഞ്ജുവിന്റെ അച്ഛന്‍ ടി.വി.ജോര്‍ജും ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. 21 വര്‍ഷത്തിനുശേഷം ഇരുവരും നവദമ്പതിമാരായി. മഞ്ജുവിന്റെ അമ്മ മേരിയും മനോജിന്റെ അമ്മ സാറാമ്മയും അമേരിക്കയിലായതിനാല്‍ ചടങ്ങില്‍ പങ്കെടുക്കാനായില്ല. മനോജിന്റെ അച്ഛന്‍ എ.എം.മത്തായി നേരത്തേ മരിച്ചുപോയതാണ്.

2001 ഡിസംബര്‍ 13-നായിരുന്നു തിരുവല്ല നിരണം സെയ്ന്റ് മേരീസ് പള്ളിയില്‍ ഇരുവരും വിവാഹം കഴിച്ചത്. രണ്ട് പതിറ്റാണ്ടായി അമേരിക്കയില്‍ലാണ് ജോലി. മനോജും മഞ്ജുവും ഉടന്‍ അമേരിക്കയിലേക്ക് മടങ്ങും.

Back to top button
error: