KeralaNEWS

മേഘമലയില്‍ തമ്പടിച്ച് അരിക്കൊമ്പന്‍, വിനോദ സഞ്ചാരികള്‍ക്ക് ഇന്നും വിലക്ക്; കേരളം സിഗ്‌നല്‍ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാട്

ഇടുക്കി: ചിന്നക്കനാലില്‍ നിന്ന് നാടുകടത്തിയ അരിക്കൊമ്പന്‍ തമിഴ്‌നാടിന് തലവേദനയാകുന്നു. തമിഴ്‌നാട്ടിലെ മേഘമലയ്ക്ക് സമീപമുള്ള വനമേഖലയില്‍ തന്നെയാണ് ഇപ്പോഴും അരിക്കൊമ്പന്‍. ഇന്നലെ രാത്രി ആന ജനവാസ മേഖലയില്‍ ഇറങ്ങിയിട്ടില്ല. അരിക്കൊമ്പന്റെ സാന്നിധ്യത്തില്‍ പ്രദേശത്ത് നിരീക്ഷണം കര്‍ശനമാക്കിയിരിക്കുകയാണ് തമിഴ്‌നാട് വനം വകുപ്പ്. മേഘമലയിലേക്ക് ഇന്നും സഞ്ചരികളെ കടത്തി വിടേണ്ടെന്നാണ് തീരുമാനം.

അതിനിടെ, കേരളത്തിനെതിരേ രൂക്ഷവിമര്‍ശനവുമായി തമിഴ്‌നാട് രം?ഗത്തെത്തി. അരിക്കൊമ്പന്റെ കഴുത്തിലെ ജിപിഎസ് കോളര്‍ നി?ഗ്‌നല്‍ വിവരങ്ങള്‍ കേരളം നല്‍കുന്നില്ല എന്നാണ് പരാതി. തമിഴ്‌നാട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഉന്നതരെ അറിയിച്ചു. ഇതിനാല്‍ ആനയുടെ നീക്കം നിരീക്ഷിക്കാനാവുന്നില്ലെന്നും പരാതിയുണ്ട്.

Signature-ad

ഹൈവേയ്‌സ് എസ്റ്റേറ്റിനും മണലാറിനും ഇടയിലുള്ള വനമേഖലയിലാണ് ഇന്നലെ പകല്‍ കാട്ടാന നിലയുറപ്പിച്ചിരുന്നത്. കഴിഞ്ഞ ദിവസം ആനയെത്തിയ സ്ഥലങ്ങളിലെല്ലാം വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നിരീക്ഷണ സംഘം രംഗത്തുണ്ട്. അതിനിടെ അരിക്കൊമ്പന്‍ തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചയാവുകയാണ്.

പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ നിന്ന് കേരള അതിര്‍ത്തി കടന്ന് മേഘമലയിലെ കാട്ടിലെത്തിയ അരിക്കൊമ്പന്‍ ആദ്യം രണ്ടു തവണ പെരിയാറിലേക്കു തിരിച്ചെത്തിയെങ്കിലും മൂന്നാം തവണ മേഘമലയില്‍ എത്തിയിട്ട് മടങ്ങാന്‍ കൂട്ടാക്കിയിട്ടില്ല. അരിക്കൊമ്പന്‍ പിന്‍വാങ്ങുന്നതു വരെ മേഘമലയിലേക്കു വിനോദസഞ്ചാരികള്‍ക്കുള്ള നിയന്ത്രണം തുടരുമെന്ന് തമിഴ്‌നാട് വനം വകുപ്പ് അറിയിച്ചു.

Back to top button
error: