LIFEMovie

ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുന്നു; സാമന്തയുമായുള്ള ഡൈവോഴ്സിനെക്കുറിച്ച് നാഗ ചൈതന്യ

സാമന്തയുമായുള്ള വിവാഹമോചനത്തെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ നാഗ ചൈതന്യ. തൻറെ പുതിയ ചിത്രമായ കസ്റ്റഡിയുടെ പ്രമോഷൻ പരിപാടിക്കിടെ ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചനം സംബന്ധിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്.

“ഞങ്ങൾ വേർപിരിഞ്ഞിട്ട് രണ്ട് വർഷത്തിലേറെയായി, ഞങ്ങൾ കോടതി വഴി വിവാഹമോചനം നേടിയിട്ട് ഒരു വർഷമായി. ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ജീവിതം ഞങ്ങളുടെ വഴിയിലൂടെ മുന്നോട്ട് കൊണ്ട് പോകുകയാണ്. എൻറെ ജീവിതത്തിന്റെ ആ ഘട്ടത്തിനെക്കുറിച്ച് എനിക്ക് ബഹുമാനം മാത്രമേയുള്ളൂ” നാഗ ചൈതന്യ പറഞ്ഞു.

Signature-ad

“സാമന്ത സ്നേഹമുള്ള വ്യക്തിയാണ്, അവൾ എല്ലാ സന്തോഷത്തിനും അർഹയാണ്. അത് മാത്രമാണ്. എന്നാൽ ഞങ്ങൾക്കിടയിൽ വലിയ പ്രശ്നങ്ങൾ ഉണ്ടെന്ന് ചില മാധ്യമങ്ങൾ ഊഹിച്ച് പറയുകയാണ്. ഇത് പൊതുസമൂഹത്തിൽ ഞങ്ങളുടെ പരസ്പര ബഹുമാനത്തെ ഒരിക്കലും നന്നായി കാണിക്കുന്നില്ല. അത് വലിയ വിഷമം ഉണ്ടാക്കുന്നുണ്ട്.”

മജിലി, യെ മായ ചെയ്‌സാവേ, ഓട്ടോനഗർ സൂര്യ തുടങ്ങിയ ചിത്രങ്ങളിലെ സഹതാരങ്ങളായ നാഗ ചൈതന്യയും സാമന്തയും 2017ലാണ് വിവാഹിതരായി. 2021 ഒക്ടോബറിൽ സംയുക്ത പ്രസ്താവനയിലൂടെയാണ് താരങ്ങൾ തങ്ങളുടെ വേർപിരിയൽ അറിയിച്ചു. അതേസമയം, നാഗ ചൈതന്യ നടി ശോഭിത ധൂലിപയുമായി ഡേറ്റിംഗ് ആരംഭിച്ചതായി റിപ്പോർട്ടുണ്ട്. ഈ വർഷമാദ്യം ഒരു അഭിമുഖത്തിൽ ഞാൻ എന്റെ വിവാഹ ബന്ധത്തിൽ നൂറു ശതമാനം നൽകി എന്നാൽ അത് വിജയിച്ചില്ല, പക്ഷേ ഞാൻ തെറ്റൊന്നും ചെയ്യതിനാൽ ആ കാര്യത്തിന് സ്വയം കുറ്റപ്പെടുത്താനും കുറ്റബോധം പേറാനും ഉദ്ദേശിക്കുന്നില്ലെന്ന് സാമന്ത വ്യക്തമാക്കിയിരുന്നു.

Back to top button
error: