കുവൈത്ത് സിറ്റി: കുവൈത്തിൽ അനധികൃത മദ്യ നിർമാണം നടത്തിയിരുന്ന പത്ത് പ്രവാസികൾ അറസ്റ്റിൽ. കുവൈത്ത് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻസിന് കീഴിലുള്ള സെർച്ച് ആന്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ജഹ്റയിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്.
അറസ്റ്റിലായവരിൽ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. മദ്യ നിർമാണത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ വൻ ശേഖരവും നിർമാണത്തിന്റെ വിവിധ ഘട്ടത്തിലുള്ള മദ്യം വലിയ ബാരലുകളിൽ ശേഖരിച്ചിരുന്നതും ഇവിടെ നിന്ന് പരിശോധക സംഘം പിടിച്ചെടുത്തു. പിടിയിലായ വ്യക്തികളെയും പിടിച്ചെടുത്ത സാധനങ്ങളെയും തുടർ നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിരിക്കുകയാണ്.
الإعلام الأمني:
ضمن الجهود المتسمرة في متابعة وضبط الخارجين عن القانون وتكثيف التواجد الأمني، تمكنت الإدارة العامة لمباحث شؤون الإقامة ممثلة في ادارة البحث والتحري من ضبط مصنع للخمور المحلية بمحافظة الجهراء ويديره عدد 6 رجال و4 نساء من جنسيات مختلفة وتم احالتهم والمضبوطات إلى… pic.twitter.com/cZioDqOVW7— وزارة الداخلية (@Moi_kuw) May 4, 2023