KeralaNEWS

ബസുകളിലെ സംവരണ സീറ്റുകൾ: ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

ബസുകളിലെ സംവരണ സീറ്റുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ അറിയിപ്പ്:
 
കെ.എസ്.ആര്‍.ടി.സി വോള്‍വോ, എ.സി ബസുകള്‍ ഒഴികെയുള്ള എല്ലാ ബസുകളിലും 25 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.ഇതിൽ അഞ്ച്​ ശതമാനം ഗർഭിണികൾക്കുള്ളതാണ്​. റിസർവേഷൻ സൗകര്യമുള്ള ബസുകൾക്ക് ഇത് ബാധകമല്ല.
 
ദീര്‍ഘദൂര ബസുകളിൽ സ്ത്രീകള്‍ക്ക് മുന്‍ഗണനയുള്ള സീറ്റില്‍  പുരുഷന്‍മാർക്ക് ഇരിക്കാൻ പാടുള്ളതല്ല.ദീര്‍ഘദൂര ബസുകളില്‍ സ്ത്രീകളുടെ സീറ്റില്‍ ആളില്ലെങ്കിലേ പുരുഷന്‍മാര്‍ക്ക് ഇരിക്കാനാവൂ.സ്ത്രീകള്‍ കയറിയാല്‍ അവരുടെ സീറ്റില്‍ ഇരിക്കുന്ന പുരുഷന്‍മാര്‍ എഴുന്നേറ്റ് കൊടുക്കുക തന്നെ വേണം.നിയമം ലംഘിച്ചാൽ പിഴ ഈടാക്കും.സീറ്റില്‍നിന്ന് മാറാന്‍ തയാറാകാതെ കണ്ടക്ടറോട് തർക്കിച്ചാൽ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിന് ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാം.​

ബസിലെ സംവരണ സീറ്റുകള്‍ :

*അഞ്ച്​ ശതമാനം അംഗപരിമിതര്‍ക്ക്

Signature-ad

*കാഴ്ചയില്ലാത്തവര്‍ക്ക് ഒരു സീറ്റ്

*20 ശതമാനം സീറ്റ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക്

*20 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക്

*അഞ്ച്​ ശതമാനം സീറ്റ് കൈക്കുഞ്ഞുമായി കയറുന്ന സ്ത്രീകള്‍ക്ക്

*ഒരു സീറ്റ് ഗര്‍ഭിണിക്ക്

Back to top button
error: