KeralaNEWS

റഷ്യയില്‍ നിന്നുള്ള ഓര്‍ഗ ഇനി തിരുവനന്തപുരത്ത് മലയാളം പഠിക്കും

തിരുവനന്തപുരം: മലയാളികൾ ഉപരിപഠനത്തിനും ജോലിക്കുമൊക്കെയായി വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോൾ ഇതാ കേരള സിലബസ് പഠിക്കാനായി ഒരു വിദേശി കേരളത്തിലേക്ക് എത്തുന്നു.റഷ്യയിൽ നിന്നുള്ള ഓർഗ എന്ന പെൺകുട്ടിയാണ് തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായി എത്തുന്നത്.ഒന്‍പതാം ക്ലാസ്സിലേയ്‌ക്കാണ് കുട്ടി പ്രവേശനം നേടിയിരിക്കുന്നത്.
നാല് വര്‍ഷത്തോളമായി ഓർഗയുടെ കുടുംബം തിരുവനന്തപുരത്താണ് താമസിക്കുന്നത്.ടെക്‌നോപാര്‍ക്കില്‍ ട്രാന്‍സ്ലേറ്ററായി ജോലി നോക്കുകയാണ് കുട്ടിയുടെ മാതാവ്.കേരളത്തില്‍ സ്ഥിര താമസമാക്കാന്‍ തീരുമാനിച്ചതോടെയാണ് ഓര്‍ഗയെ കേരള സിലബസ് പഠിപ്പിയ്‌ക്കാന്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്ത് താമസമായതിനു ശേഷം ഓണ്‍ലൈനായി റഷ്യന്‍ സിലബസാണ് ഓർഗ പഠിച്ചിരുന്നത്.ഇതിനിടയിൽ വര്‍ക്കലയിലുള്ള ഒരു സ്വകാര്യ സ്‌കൂളില്‍ പ്രവേശനം നേടി അവിടെ നിന്ന് മലയാളവും പഠിച്ചു.
ഇംഗ്ലിഷ് മീഡിയത്തിലാണ് കുട്ടി പ്രവേശനം നേടിയിരിക്കുന്നതെങ്കിലും പൊതുപരീക്ഷയ്‌ക്ക് മലയാളമുള്‍പ്പെടെയുള്ള ഒന്നാം ഭാഷയും ഹിന്ദിയും പഠിക്കേണ്ടി വരും.ഏഷ്യയില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സ്കൂളാണ് തിരുവനന്തപുരത്തെ കോട്ടന്‍ഹില്‍.

Back to top button
error: