ന്യൂഡൽഹി:ടിക്കറ്റ് വില്‍പനയിലൂടെ മാത്രമല്ല, ടിക്കറ്റ് റദ്ദാക്കലിലൂടെയും റെയില്‍വേ കൊയ്യുന്നത് കോടികള്‍. കഴിഞ്ഞ വർഷം മാത്രം ഈ ഇനത്തിൽ റയിൽവേയ്ക്ക് കിട്ടിയത് 2184 കോടി രൂപയാണ്!.
2014 മുതല്‍ 2022 വരെയുള്ള കണക്കുകള്‍ പ്രകാരം 10,986 കോടിയാണ് റെയില്‍വേയുടെ അക്കൗണ്ടിലെത്തിയത്. ഇതില്‍ 2019 മുതല്‍ 2022 വരെ മാത്രം പിടുങ്ങിയത് 6,297 കോടി. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ മാത്രം 31 കോടി ടിക്കറ്റുകളാണ് യാത്ര ഉപേക്ഷിച്ചതിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടത്.അതായത് പ്രതിദിനം കാന്‍സല്‍ ചെയ്യുന്ന ടിക്കറ്റ് ഇനത്തില്‍ മാത്രം റെയില്‍വേക്ക് ലഭിക്കുന്നത് ശരാശരി 4.31 കോടി രൂപ!
2021ല്‍ നിന്ന് 2022 ലേക്കെത്തുമ്ബോള്‍ ഈ ഇനത്തിലെ വരുമാന വര്‍ധനയില്‍ 32 ശതമാനത്തിന്‍റെ കുതിച്ചുചാട്ടമാണുള്ളത്. അതായത് 2021 ലെ 1660 കോടിയില്‍ നിന്ന് 2022 ല്‍ ഉയര്‍ന്നത് 2184 കോടി !