KeralaNEWS

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച ഫോട്ടോഗ്രാഫർ അറസ്റ്റില്‍

പന്തളം:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. നൂറനാട് സ്വദേശിനിയായ യുവതിയെ പീഡിപ്പിച്ച കേസിൽ നൂറനാട് പാലമേല്‍ പത്താം വാര്‍ഡില്‍ മണലാടി കിഴക്കതില്‍ വീട്ടില്‍ അന്‍ഷാദ് (29) ആണ് അറസ്റ്റിലായത്.
വിവാഹ വാഗ്ദാനം നല്‍കി പല ഇടങ്ങളായി കൊണ്ടുപോയി തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി.

ഇന്‍സ്റ്റഗ്രാം വഴിയാണ് എന്‍ജിനീയറിങ് ബിരുദധാരിയായ യുവതിയെ ഫോട്ടിഗ്രാഫർ കൂടിയായ പ്രതി പരിചയപ്പെടുന്നത്. തുടര്‍ന്ന് കൂടുതല്‍ അടുപ്പത്തില്‍ ആവുകയും വിവാഹം കഴിക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ യുവതിയെ പ്രതിയുടെ ആദിക്കാട്ടുകുളങ്ങരയുള്ള വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ചെയ്തു.ഇവിടെവച്ച് യുവതിയുടെ നഗ്നചിത്രങ്ങൾ എടുത്ത പ്രതി ഇത് പുറത്തുവിടുമെന്ന് ഭീക്ഷണിപ്പെടുത്തി കൊച്ചി മരടിലെ ഒരു ഹോംസ്റ്റേയില്‍ വെച്ച്‌ തുടർച്ചയായി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.

 

Signature-ad

തുടർന്ന് യുവതി എറണാകുളം മരട് പോലീസ് സ്റ്റേഷനില്‍ കേസ് കൊടുക്കുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പ്രതി അന്‍ഷാദിനെ അടൂര്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിരവധി യുവതികളെ ഇതുപോലെ തന്നെ വശീകരിച്ച്‌ വലയില്‍ ആക്കിയിട്ടുണ്ടെന്നും നിരവധി വിവാഹിതരും അവിവാഹിതരുമായ യുവതികള്‍ പ്രതിയുടെ ചതിക്കുഴിയില്‍ പെട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

 

ഫോട്ടോഗ്രാഫറായ പ്രതി തന്റെ വിവിധ തരത്തിലുള്ള ഫോട്ടോകള്‍ ഫില്‍റ്റര്‍ ചെയ്തു ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു സ്ത്രീകളെ വശീകരിക്കുകയായിരുന്നു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്ബാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Back to top button
error: