ആലപ്പുഴ:പ്രതിസന്ധി നേരിടുന്ന കയർ വ്യവസായത്തിന് പുത്തനുണർവേകി കയർ ഭൂവസ്ത്രം പദ്ധതി.പരിസ്ഥിതിയോടിണങ്ങി സൗന്ദര്യവൽക്കരണത്തിനൊപ്പം സംരക്ഷണകവചമായും പ്രവർത്തിക്കുന്ന ഒന്നാണ് കയർ ഭൂവസ്ത്രങ്ങൾ.
കയർ ഭൂവസ്ത്രം പദ്ധതിയിലൂടെ 2022-23 വർഷത്തിൽ 64 ലക്ഷം ചതുരശ്ര മീറ്റർ കയർ ഭൂവസ്ത്രം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ണ്-ജല സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനുമായി കയർ ഭൂവസ്ത്രം ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ചകിരി ഉത്പാദനം, കയറുപിരി, ഉൽപ്പന്ന നിർമ്മാണം എന്നീ മൂന്ന് മേഖലകളിൽ തൊഴിൽ നൽകാൻ സാധിക്കുന്നതാണ് ഈ പദ്ധതി.2025 ആകുമ്പോഴേക്ക് കയറുൽപാദനം 70,000 ടണ്ണായി ഉയർത്താൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.