കൊച്ചി കോര്‍പ്പറേഷനില്‍ വിദ്യാഭ്യാസ, കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനെതിരെ യു.ഡി.എഫ് നല്കിയ അവിശ്വാസം ബി.ജെ.പി പിന്തുണയോടെ പാസായി.
ബി.ജെ.പി കൗണ്‍സിലറും മഹിളാമോര്‍ച്ച ദേശീയ സെക്രട്ടറിയുമായ പത്മജ എസ്.മേനോന്റെ സഹായമാണ് യു.ഡി.എഫിന് ലഭിച്ചത്.ഇതോടെ സി.പി.എമ്മിലെ വി.എ. ശ്രീജിത്തിന് ചെയര്മാന് സ്ഥാനം നഷ്ടമായി.
ചെയര്മാന് ഉള്‍പ്പെടെ 9 അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. എല്‍.ഡി.എഫിനും യു.ഡി.എഫിനും നാലുവീതവും ബി.ജെ.പിക്ക് ഒരു അംഗവുമാണുള്ളത്.