FeatureNEWS

വേനൽമഴ:വിഷജീവികളെ സൂക്ഷിക്കുക; ആശുപത്രികളുടെ ലിസ്റ്റ്

ടുത്ത ചൂടിനൊപ്പം മഴ പെയ്തതോടെ വിഷജീവികൾ മാളത്തിൽ നിന്നും പുറത്തിറങ്ങാൻ സാധ്യതയേറെയാണ്.പ്രത്യേകിച്ച് രാത്രികാലങ്ങളിൽ വീടിന് പുറത്തിറങ്ങുന്നവർ ഏറെ ശ്രദ്ധിക്കണം.

പാമ്പ് കടിച്ചാൽ

പാമ്പു കടിക്കുന്നത് സാധാരണയായി കൈക്കോ കാലിനോ ആയിരിക്കും.  എത്ര ഉഗ്ര വിഷമായാലും വിഷത്തെ ദേഹത്തിലേക്ക് വ്യാപിക്കാതെ  സൂക്ഷിക്കണം.. പാമ്പു കടിച്ചാല്‍ വിഷം രക്തധമനികളില്‍ വ്യാപിക്കാതിരിക്കാന്‍ കടിയേറ്റ ഭാഗത്തിന് ഏതാനും മുകളിലായി മുറുക്കി കെട്ടുന്നതും നല്ലതാണ്.കടിയേറ്റ ഭാഗത്ത്  ബ്ലേഡുകൊണ്ട് ചെറുതായി മുറിച്ച് രക്തം കളയണം. എത്രയും പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിക്കുകയും വേണം.

തേള്‍ വിഷചികിത്സ

തേള്‍ കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക.

Signature-ad

തുമ്പച്ചാറ് പുരട്ടുക.

വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക.

തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക

ആനച്ചുവടി പുരട്ടുക

മുക്കറ്റി നീര് പുരട്ടുക

വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക

ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക.

അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക.

വെറ്റിലയും ഇന്ദുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക എന്നിങ്ങനെയുള്ള നാടൻ ചികിത്സാരീതി ചെയ്യുന്നവരുണ്ട്.ഇതിനെപ്പറ്റിയൊന്നും തർക്കമില്ലെങ്കിലും എത്രയും പെട്ടെന്ന് വൈദ്യ സഹായം തേടുക എന്നതാണ് ഉചിതം.

പഴുതാര വിഷചികിത്സ

ആനച്ചുവടി അരച്ച് പുരട്ടുക

തുമ്പനീര് പുരട്ടുക.

തുളസി, മഞ്ഞള്‍, കരളകം, വേപ്പില ഇവ അരച്ചിടുക

പച്ചമഞ്ഞളും തുളസിയിലയും ചേര്‍ത്ത് അരച്ച് മുറിവില്‍ പുരട്ടുക… ഇതൊക്കെയാണ് സാധാരണയായി പഴുതാര വിഷത്തിന് വീടുകളിൽ ചെയ്യാറ്.മുകളിൽ പറഞ്ഞതുതന്നെയാണ് ഇവിടെയും പറയാനുള്ളത്.രോഗിക്ക് വൈദ്യനെക്കൊണ്ടാണ് ആവശ്യം.നാട്ടുവൈദ്യം, വിഷ ചികിത്സ തുടങ്ങിയവയ്ക്ക് പ്രത്യേക പരിശീലനവും, പഠനവും ആവശ്യമാണ്. ഇത്‌ പൊതുവേ തലമുറകളിലൂടെ മാത്രമേ കൈമാറ്റം ചെയ്യപ്പെടുകയുള്ളു.അറിവില്ലായ്മയാണ് ഏറ്റവും വലിയ അപകടം എന്ന് തിരിച്ചറിയുക.

മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുകളുടെ എല്ലാ കടികളും മരണകാരണം ആവുകയില്ല. ഇര പിടിച്ചതിന് ശേഷമുള്ള കടികളിലും പല്ലുകള്‍ ആഴത്തില്‍ ഇറങ്ങാത്ത കടികളിലും മനുഷ്യ ശരീരത്തിലേക്ക് മരണ കാരണമാകാവുന്ന അളവില്‍ വിഷം പ്രവേശിക്കണം എന്നില്ല. ഈ രണ്ട് സാധ്യതകളുമാണ് പലപ്പോഴും വ്യാജ ചികിത്സകര്‍ ഉപയോഗിക്കുന്നത്. സാധാരണ മനുഷ്യന്‍ അത് വിശ്വസിച്ചു പോകും. കല്ല് ശരീരത്തില്‍ വച്ചാലോ, പച്ചിലകള്‍ പിഴിഞ്ഞൊഴിച്ചാലോ ഈ പാമ്പുകളുടെ വിഷത്തിന് മരുന്നാവില്ല എന്ന് ചുരുക്കം.

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്: 

A. തിരുവനന്തപുരം ജില്ല: 1- തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍കോളേജ്. 2- SAT തിരുവനന്തപുരം. 3 -ജനറല്‍ ആശുപത്രി, തിരുവനന്തപുരം 4- ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര. 5-PRS ഹോസ്പിറ്റല്‍, കിള്ളിപ്പാലം 6- സി എസ് ഐ മെഡിക്കല്‍ കോളേജ്, കാരക്കോണം. 7- ഗോകുലം മെഡിക്കല്‍ കോളേജ്, വെഞ്ഞാറമൂട് 8-KIMS ആശുപത്രി

B. കൊല്ലം ജില്ല : 1- ജില്ലാ ആശുപത്രി, കൊല്ലം. 2- താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര 3- താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂര്‍ . 4- താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട. 5- താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി. 6- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, പാരിപ്പള്ളി.7- ഐഡിയല്‍ ഹോസ്പിറ്റല്‍, കരുനാഗപ്പള്ളി. 8- സെന്റ് ജോസഫ്‌സ് മിഷന്‍ ഹോസ്പിറ്റല്‍, അഞ്ചല്‍ 9- ഉപാസന ഹോസ്പിറ്റല്‍, കൊല്ലം. 10- ട്രാവന്‍കൂര്‍ മെഡിസിറ്റി, കൊല്ലം. 11- സര്‍ക്കാര്‍ ജില്ലാ ആശുപത്രി, കൊല്ലം. 12- ഹോളിക്രോസ് ഹോസ്പിറ്റല്‍, കൊട്ടിയം.

C പത്തനംതിട്ട ജില്ല: 1). ജനറല്‍ ആശുപത്രി, പത്തനംതിട്ട 2). ജനറല്‍ ആശുപത്രി, അടൂര്‍ 3). ജനറല്‍ ആശുപത്രി, തിരുവല്ല 4). ജില്ലാ ആശുപത്രി, കോഴഞ്ചേരി 5). താലൂക്ക്ആസ്ഥാന ആശുപത്രി, റാന്നി 6). താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി 7). പുഷ്പഗിരി മെഡിക്കല്‍ കോളേജ്, തിരുവല്ല . 8.)ഹോളിക്രോസ് ആശുപത്രി, അടൂര്‍ 9). തിരുവല്ല മെഡിക്കല്‍ മിഷന്‍

D ആലപ്പുഴ ജില്ല : 1). ആലപ്പുഴ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് 2). ജില്ലാ ആശുപത്രി, മാവേലിക്കര 3). താലൂക്ക് ആസ്ഥാന ആശുപത്രി, ചേര്‍ത്തല 4). താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂര്‍ 5). കെ സി എം ആശുപത്രി, നൂറനാട്

E. കോട്ടയം ജില്ല : 1- കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 2- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചൈല്‍ഡ് ഹെല്‍ത്ത്, കോട്ടയം. 3- ജനറല്‍ ആശുപത്രി, കോട്ടയം. 4- ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി. 5- സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി. 6- താലൂക്ക് ആസ്ഥാനആശുപത്രി, വൈക്കം. 7- കാരിത്താസ് ആശുപത്രി 8- ഭാരത് ഹോസ്പിറ്റല്‍

F ഇടുക്കി ജില്ല : 1-ജില്ലാ ആശുപത്രി, പൈനാവ് 2-താലൂക്ക് ആസ്ഥാന ആശുപത്രി,തൊടുപുഴ 3-താലൂക്ക് ആസ്ഥാന ആശുപത്രി,നെടുങ്കണ്ടം 4-താലൂക്ക് ആസ്ഥാന ആശുപത്രി,പീരുമേട് 5-താലൂക്ക് ആശുപത്രി, അടിമാലി 6-പ്രാഥമിക ആരോഗ്യകേന്ദ്രം, പെരുവന്താനം

G  എറണാകുളം ജില്ല : 1- സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കൊച്ചി. 2- ജനറല്‍ ആശുപത്രി, എറണാകുളം. 3- കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രി. 4- മാര്‍ ബസേലിയോസ് ആശുപത്രി, കോതമംഗലം 5- ചാരിസ് ഹോസ്പിറ്റല്‍, മൂവാറ്റുപുഴ. 6- ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി, അങ്കമാലി. 8- മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, എറണാകുളം. 9- ആസ്റ്റര്‍ മെഡിസിറ്റി, എറണാകുളം. 10- അമൃത മെഡിക്കല്‍ കോളേജ്, എറണാകുളം. 11- ലേക് ഷോര്‍ ഹോസ്പിറ്റല്‍, എറണാകുളം. 12- സെന്റ് ജോര്‍ജ് ഹോസ്പിറ്റല്‍, വാഴക്കുളം. 13- താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂര്‍

H. തൃശ്ശൂര്‍ ജില്ല : 1- തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്. 2- ജൂബിലി മെഡിക്കല്‍ മിഷന്‍, തൃശൂര്‍. 3- ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി. 4- മലങ്കര ആശുപത്രി, കുന്നംകുളം. 5- എലൈറ്റ് ഹോസ്പിറ്റല്‍, കൂര്‍ക്കഞ്ചേരി. 6- അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍. 7-ജനറല്‍ ആശുപത്രി, തൃശ്ശൂര്‍. 8- ജില്ലാ ആശുപത്രി, വടക്കാഞ്ചേരി. 9- താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂര്‍. 10- താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി. 11- താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്. 12- താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

I. പാലക്കാട് ജില്ല : 1-സര്‍ക്കാര്‍ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ. 2- പാലന ആശുപത്രി. 3- വള്ളുവനാട് ഹോസ്പിറ്റല്‍, ഒറ്റപ്പാലം. 4- പി കെ ദാസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. 5- സര്‍ക്കാര്‍ ജില്ലാ ആശുപത്രി, പാലക്കാട്. 6- സേവന ഹോസ്പിറ്റല്‍, പട്ടാമ്പി. 7- പ്രാഥമിക ആരോഗ്യകേന്ദ്രം, പുതൂര്‍. 8- സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്. 9- താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം.

J. മലപ്പുറം ജില്ല : 1- മഞ്ചേരി മെഡിക്കല്‍ കോളേജ്. 2- അല്‍മാസ് ഹോസ്പിറ്റല്‍, കോട്ടക്കല്‍. 3- കിംസ് അല്‍ ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ. 4- മൗലാന ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ. 5- മിഷന്‍ ഹോസ്പിറ്റല്‍, കോടക്കല്‍. 6- അല്‍ഷിഫ ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ. 7- ഇ എം എസ് ഹോസ്പിറ്റല്‍, പെരിന്തല്‍മണ്ണ. 8- ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ. 9- ജില്ലാആശുപത്രി, തിരൂര്‍. 10- ജില്ലാ ആശുപത്രി, പെരിന്തല്‍മണ്ണ.

K.  വയനാട് ജില്ല 1-ജില്ലാ ആശുപത്രി, മാനന്തവാടി 2-ജില്ലാ ആസ്ഥാന ആശുപത്രി, ബത്തേരി 3-താലൂക്ക് ഹോസ്പിറ്റല്‍ ,വൈത്തിരി 4-ഡി എം വിംസ് ഹോസ്പിറ്റല്‍ ,മേപ്പാടി

L.  കോഴിക്കോട് ജില്ല 1-സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്,കോഴിക്കോട് 2-ആസ്റ്റര്‍ മിംസ് ആശുപത്രി, കോഴിക്കോട് 3-ബേബി മെമ്മോറിയല്‍ ആശുപത്രി 4-ആശ ഹോസ്പിറ്റല്‍,വടകര 5-ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെറ്റേര്‍നല്‍ & ചൈല്‍ഡ് ഹെല്‍ത്ത്, കോഴിക്കോട് 6-ജനറല്‍ ആശുപത്രി, കോഴിക്കോട് 7-ജില്ലാ ആശുപത്രി, വടകര 8-താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

M.  കണ്ണൂര്‍ ജില്ല 1-പരിയാരം മെഡിക്കല്‍ കോളേജ് 2-സഹകരണ ആശുപത്രി, തലശേരി 3-എകെജി മെമ്മോറിയല്‍ ആശുപത്രി 4-ജനറല്‍ ആശുപത്രി, തലശേരി 5-ജില്ലാ ആശുപത്രി, കണ്ണൂര്‍

 

N.  കാസര്‍ഗോഡ് ജില്ല 1-ജനറല്‍ ആശുപത്രി, കാസര്‍ഗോഡ് 2-ജില്ലാ ആശുപത്രി, കാനങ്ങാട് 3-ഹരിദാസ് ക്ലിനിക്, നീലേശ്വ

Back to top button
error: