ബംഗളൂരു: ഓടിക്കൊണ്ടിരിക്കെ റാപിഡോ ബൈക് ടാക്സിയില്‍ വെച്ച് യുവതിയെ ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവര്‍ അറസ്റ്റില്‍. ബംഗളൂരുവിലെ യെലഹങ്കയില്‍ വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഡ്രൈവറുടെ ശല്യം സഹിക്കാതെയാണ് 30 വയസുകാരിയായ യുവതി ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ നിന്ന് എടുത്ത് ചാടിയതെന്നാണ് പരാതി. ഇതിന്റെ സി.സി. ടിവി ദൃശ്യങ്ങളും പുറത്തുവന്നു.
#WATCH| Bengaluru, Karnataka: Woman jumps off a moving motorbike after the rapido driver allegedly tried to grope her & snatched her phone
On 21st April, woman booked a bike to Indiranagar, driver allegedly took her phone on pretext of checking OTP & started driving towards… pic.twitter.com/bPvdoILMQ2
— ANI (@ANI) April 26, 2023
യെലഹങ്കയില്‍ നിന്ന് ബൈക്കില്‍ കയറിയ യുവതിയെ ഇയാള്‍ നിരന്തരം ലൈംഗികാധിക്ഷേപം നടത്തുകയും മോശമായ രീതിയില്‍ സ്പര്‍ശിക്കുകയും ഫോണ്‍ തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തുടര്‍ന്നു കൊണ്ടേയിരുന്നപ്പോള്‍ യുവതി ബൈക്കില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്കി. പിന്നീട് ആന്ധ്രാപ്രദേശ് സ്വദേശിയായ ഡ്രൈവര്‍ ദീപക് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒ.ടി.പി. പരിശോധിക്കാനെന്ന രൂപേണ ഇയാള്‍ പെണ്‍കുട്ടിയുടെ ഫോണ്‍ കൈക്കലാക്കിയിരുന്നു. തുടര്‍ന്ന് തനിക്ക് പോകേണ്ട ദിശയില്‍ കൂടിയല്ല ഇയാള്‍ പോകുന്നതെന്ന് ശ്രദ്ധയില്‍ പെട്ട യുവതി ഇക്കാര്യം ഡ്രൈവറോട് ഓര്‍മ്മിപ്പിച്ചു. എന്നാല്‍ ഡ്രൈവര്‍ 60 കിലോ മീറ്റര്‍ വേഗത്തില്‍ വണ്ടി ഓടിച്ചു പോകുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസ്സിലാക്കിയ യുവതി മൊബൈല്‍ പിടിച്ചു വാങ്ങി. എന്നാല്‍ ഡ്രൈവര്‍ വാഹനം നിര്‍ത്താതെ വേഗം വര്‍ധിപ്പിച്ച് പോകാന്‍ ശ്രമിച്ചു. ഇതോടെ യുവതി ബി.എം.എസ്. ഇന്‍സ്റ്റിറ്റ്യൂട്ടിന് സമീപത്ത് വെച്ച് ബൈക്കില്‍ നിന്ന് എടുത്ത് ചാടുകയായിരുന്നു.