LocalNEWS

വീട്ടില്‍ കളിച്ചു കൊണ്ടിരിക്കെ രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ചു; സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന രണ്ട് വയസുകാരന്‍ തോട്ടില്‍ വീണ് മരിച്ച നിലയിൽ. ആലപ്പുഴയില്‍ പാണാവള്ളി പഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മാപ്പിനേഴത്ത് വേണു  – ആതിര ദമ്ബതികളുടെ മകന്‍ ദേവദര്‍ശിനെ (2) ആണ് വീടിന് സമീപത്തെ തോട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വീട്ടില്‍ കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അമ്മ നടത്തിയ തെരച്ചിലിലാണ് നൂറ് മീറ്റര്‍ അകലെയുള്ള തോട്ടില്‍ വീണ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്.ഉടനെ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Back to top button
error: