
ആലപ്പുഴ: റിസോര്‍ട്ടില്‍ വിവാഹത്തോടനുബന്ധിച്ച് നടന്ന പാര്‍ട്ടിയില്‍ എംഡിഎംഎ എത്തിച്ച യുവാവ് അറസ്റ്റില്‍. എറണാകുളം മരട് കൂടാരപ്പള്ളില്‍ ഷാരോണി (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും അരൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇയാളുടെ പക്കല്‍ നിന്നും ഒരുഗ്രാം എംഡിഎംഎ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. അരൂര്‍ ശ്മശാനം റോഡിന് സമീപത്തെ റിസോര്‍ട്ടില്‍ കഴിഞ്ഞ ദിവസമാണ് കല്യാണ പാര്‍ട്ടി നടന്നത്. പാര്‍ട്ടിയില്‍ നിരവധി പേര്‍ ലഹരി ഉപയോഗിച്ചതായി പോലീസ് സംശയിക്കുന്നുണ്ട്.
ഇവരുടെ വിശദവിവരങ്ങള്‍ പോലീസ് ശേഖരിച്ചുവരുകയാണ്. യുവതികളടക്കം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നുവെന്നാണ് സൂചന. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.






