IndiaNEWS

അഭിഭാഷകന് കോവിഡ്; ലാവലിന്‍ കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത്

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത്. പിണറായിക്കൊപ്പം കേസില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാന്‍സിസ് ആണ് സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയത്. ലാവലിന്‍ കേസ് തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് നീക്കം. അഭിഭാഷകന് കോവിഡ് ആണെന്നാണ് കത്തില്‍ പറയുന്നത്. ജസ്റ്റിസുമാരായ എം.ആര്‍. ഷാ, സി.ടി. രവികുമാര്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് തിങ്കളാഴ്ച കേസ് പരിഗണിക്കുന്നത്.

മുപ്പതിലധികം തവണ മാറ്റി വെച്ച ലാവലിന്‍ ഹര്‍ജികള്‍ ഏറ്റവും അവസാനം സുപ്രീംകോടതി പരിഗണിച്ചത് കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു. ചീഫ് ജസ്റ്റിസായിരുന്ന യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചായിരുന്നു ഹര്‍ജികള്‍ അന്ന് പരിഗണിച്ചിരുന്നത്. ജസ്റ്റിസ് യു.യു. ലളിത് വിരമിച്ച ശേഷം പിന്നീട് ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നില്ല.തിങ്കളാഴ്ച്ച പരിഗണിക്കുന്ന ഇരുപത്തിയൊന്നാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍.

Back to top button
error: