CrimeNEWS

മകളുടെ വിവാഹത്തിന് സഹായം വാഗ്ദാനംചെയ്ത് വയോധികയില്‍നിന്ന് സ്വര്‍ണംതട്ടി; കഞ്ചാവുകേസ് പ്രതി പിടിയില്‍

മലപ്പുറം: മകളുടെ വിവാഹത്തിന് സഹായം വാഗ്ദാനംചെയ്ത് വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ അരീക്കോട് സ്വദേശിയായ യുവാവിനെ വഴിക്കടവ് പോലീസ് അറസ്റ്റുചെയ്തു. പൂവത്തിക്കല്‍ ഊര്‍ങ്ങാട്ടിരി പൂളക്കച്ചാലില്‍ അബ്ദുള്‍ അസീസ് എന്ന ‘അറബി അസീസാ’ണ് പിടിയിലായത്. വഴിക്കടവ് പൂവത്തിപൊയിലിലെ വയോധികയ്ക്കാണ് രണ്ട് പവന്‍ സ്വര്‍ണാഭരണവും ആറായിരം രൂപയും നഷ്ടപ്പെട്ടത്.

സമ്പന്നനായ അറബിയില്‍നിന്ന് വിവാഹസഹായം വാങ്ങി നല്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. അറബി വീട്ടില്‍ എത്തും. അപ്പോള്‍ സ്ത്രീകള്‍ സ്വര്‍ണാഭരണം അണിഞ്ഞ് നില്‍ക്കാന്‍ പാടില്ലായെന്ന് പറഞ്ഞാണ് ഇയാള്‍ ആഭരണം ഊരി വാങ്ങിയത്. ഇതേ രീതിയില്‍ നിരവധി സ്ത്രീകളെ കബളിപ്പിക്കുകയും ശാരീരികമായി പീഡിപ്പിക്കുകയും ചെയ്തിട്ടുണ്ട്. മധുരൈയിലും കൊണ്ടോട്ടിയിലുമായി ഇരുപത്തിരണ്ടരക്കിലോ കഞ്ചാവുമായി മുന്‍പ് ഇയാളെ പിടികൂടിയിരുന്നു.

Signature-ad

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: