IndiaNEWS

സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് വീണ്ടും കേന്ദ്രം

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കണമെന്ന ആവശ്യത്തിനെതിരേ ശക്തമായ എതിര്‍പ്പുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. വിവാഹം വ്യത്യസ്ത ലിംഗത്തില്‍പെട്ടവര്‍ ഉള്‍പ്പെടുന്ന സംവിധാനമാണെന്നും നിലവിലുള്ള വിവാഹ സങ്കല്‍പങ്ങള്‍ക്കു തുല്യമായി സ്വവര്‍ഗ വിവാഹത്തെ പരിഗണിക്കുന്നത് പൗരന്മാരുടെ താല്‍പര്യങ്ങളെ ബാധിക്കുമെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വ്യക്തമാക്കി.

സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത വേണമെന്നത് നഗരങ്ങളിലെ ചില വരേണ്യവര്‍ഗങ്ങളുടെ മാത്രം കാഴ്ചപ്പാടാണെന്നും സാമൂഹിക സ്വീകാര്യതയ്ക്കു വേണ്ടിയാണ് അതെന്നും സര്‍ക്കാര്‍ പറഞ്ഞു. സ്വവര്‍ഗ വിവാഹത്തിനു നിയമസാധുത നല്‍കരുത് എന്നാവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Signature-ad

സ്വവര്‍ഗ വിവാഹത്തിന് നിയമസാധുത നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും. അതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ കടുത്ത നിലപാട്. ഹര്‍ജികള്‍ നിയമപരമായി നിലനില്‍ക്കില്ലെന്നും സ്വവര്‍ഗ വിവാഹം നിയമപരമാക്കാനുള്ള അധികാരം നിയമനിര്‍മാണ സഭകള്‍ക്കാണെന്നും കേന്ദ്രം അപേക്ഷയില്‍ വ്യക്തമാക്കി.

 

 

Back to top button
error: