ലക്‌നൗ: ഗുണ്ടാ നേതാവ് അതീഖ് അഹമ്മദിന് അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമുമായി ബന്ധമെന്ന് കണ്ടെത്തല്‍. ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനിയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. രഹസ്യാന്വേഷണ ഏജന്‍സികളാണ് അതീഖ് അഹമ്മദിന്റെ അധോലോക ബന്ധം പുറത്തുകൊണ്ടുവന്നത്.
അതീഖ് അഹമ്മദിന് ആയുധങ്ങള്‍ എത്തിച്ചുകൊടുത്തത് ദാവൂദ് ഗ്യാങ്ങാണെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഛോട്ടാ ഷക്കീലിന്റെ അടുത്തയാളാണ് ആയുധങ്ങള്‍ എത്തിച്ച് നല്‍കിയത്. പാക് ചാരസംഘടനയുമായി ബന്ധമുള്ളയാള്‍ അതീഖ് അഹമ്മദുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
ഐഎസ്‌ഐയുടെ നിര്‍ദ്ദേശപ്രകാരമാണ് ഡി കമ്പനി അതീഖിന് ആയുധങ്ങള്‍ എത്തിച്ച് കൊടുത്തത്. ഡി കമ്പനിയുമായുള്ള അതീഖിന്റെ ബന്ധത്തെക്കുറിച്ച് അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കുന്നുണ്ട്. ഹവാല ഇടപാട് വഴിയാണ് പണം കൈമാറുന്നത് എന്നും കണ്ടെത്തിയിട്ടുണ്ട്.
ഐഎസ്‌ഐയും ലഷ്‌കറെ തയ്ബയുമായി തനിക്ക് നേരിട്ട് ബന്ധമുണ്ടെന്ന് അതീഖ് അഹമ്മദ് തന്നെ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. ആയുധങ്ങള്‍ക്ക് ക്ഷാമം വരാറില്ലെന്നും, പാക്കിസ്ഥാനില്‍നിന്ന് നേരിട്ടാണ് തനിക്ക് സപ്ലൈ ലഭിക്കാറുള്ളത് എന്നുമാണ് ഇയാള്‍ പറഞ്ഞത്. ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ ഡ്രോണ്‍ വഴിയാണ് ആയുധക്കടത്ത് നടത്തുക. ആളുകള്‍ അവിടെയെത്തി ഇതെല്ലാം ശേഖരിക്കും. പാക്കിസ്ഥാനില്‍ നിന്നുളള ഭീകരരും ആയുധങ്ങള്‍ എത്തിക്കാറുണ്ടെന്നും അതീഖ് അഹമ്മദ് പറഞ്ഞിരുന്നു. സമാജ് വാദി പാര്‍ട്ടിയുടെ മുന്‍ എം.പിയും എം.എല്‍.എയുമായ അതീഖ് അഹമ്മദ് നൂറിലധികം കേസുകളില്‍ പ്രതിയാണ്. നിലവില്‍ യു.പി ജയിലിലാണ്. ഇയാളുടെ മകനും കൊടുംക്രിമിനലുമായ അസദ് അഹ്‌മദിനെ കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ യു.പി. പോലീസ് വധിച്ചിരുന്നു.