നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ജാൻവി കപൂർ. ഫിറ്റ്നസിൻറെ കാര്യത്തിലും ഫാഷൻറെ കാര്യത്തിലും ജാൻവി സൂപ്പറാണെന്നാണ് ആരാധകരുടെ അഭിപ്രായം. ജാൻവിയുടെ പോസ്റ്റുകളൊക്കെ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ ജാൻവിയുടെ ഏറ്റവും പുത്തൻ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
സൂപ്പർ സ്റ്റൈലിഷ് ഔട്ട്ഫിറ്റിലാണ് ഇത്തവണ താരം തിളങ്ങിയത്. നിയോൺ യെല്ലോ നിറത്തിലുള്ള ക്രോപ്പ് ടോപ്പും സ്കർട്ടുമാണ് ജാൻവിയുടെ വേഷം. പിങ്ക് വില്ല സ്റ്റൈൽ ഐക്കൺ അവാർഡ്സിന് വേണ്ടിയാണ് ജാൻവി കപൂർ ഈ ലുക്കിലെത്തിത്. റെഡ് കാർപ്പറ്റിൽ അതിസുന്ദരിയായിരിക്കുകയാണ് ജാൻവി. ചിത്രങ്ങൾ ജാൻവി തന്നെ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.
View this post on Instagram
വെള്ള നിറത്തിലുള്ള ലെഹങ്കയിൽ തിളങ്ങിയ ജാൻവിയുടെ ചിത്രങ്ങളും അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ബ്ലൗസ് ആണ് ലെഹങ്കയെ മനോഹരമാക്കുന്നത്. പേളുകൾ കൊണ്ടാണ് ബ്ലൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. കേപ് സ്റ്റൈൽ ജാഗറ്റും ഇതിനൊപ്പം താരം ധരിച്ചിട്ടുണ്ട്. മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത ലെഹങ്കയാണ് താരം ധരിച്ചത്. ജാൻവി തന്നെയാണ് ചിത്രങ്ങൾ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
View this post on Instagram
അതേസമയം ഫിറ്റ്നസ് ഫ്രീക്കായ ജാൻവി കപൂറിൻറെ ഒരു വർക്കൗട്ട് വീഡിയോ ആണ് അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ജാൻവി തന്നെയാണ് വീഡിയോ തൻറെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. വെള്ള നിറത്തിലുള്ള ജിം വസ്ത്രം ധരിച്ച് ജിമ്മിൽ വർക്കൗട്ട് ചെയ്യുകയാണ് ജാൻവി. ട്രെയ്നറിൻറെ സഹായത്തേടെ വെയിറ്റ് ലിഫിറ്റിങും സ്ക്വാട്സും ലഗ് വർക്കൗട്ടുമൊക്കെ ചെയ്യുകയാണ് ജാൻവി. നിരവധി പേരാണ് താരത്തിൻറെ വീഡിയോ ലൈക്ക് ചെയ്തതും കമൻറകൾ രേഖപ്പെടുത്തിയതും. പ്രചോദനം നൽകുന്ന വീഡിയോ എന്നാണ് പലരും കമൻറ് ചെയ്തത്.