കേരളത്തെ പിടിച്ചുലച്ച 2018 ലെ പ്രളയസമയത്ത് നടന്‍ ടൊവിനോ തോമസ് നടത്തിയ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ളപ്പൊക്ക ദുരിത ബാധിത ക്യാമ്പുകളിലേക്ക് അവശ്യ സാധനങ്ങള്‍ ചുമന്ന് കൊണ്ട് പോകുന്നത് അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ടോവിനോ സജീവമായിരുന്നു.
എന്നാല്‍, വിമര്‍ശകര്‍ നടന് എതിരെ വിമര്‍ശനവും ട്രോളുകളും ഉയര്‍ത്തിയിരുന്നു. പ്രളയ സ്റ്റാര്‍ എന്നായിരുന്നു താരത്തിനെ വിമര്‍ശകര്‍ വിളിച്ചത്. ഇപ്പോഴിതാ ആ വിമര്‍ശനങ്ങളില്‍ പ്രതികരണവുമായെത്തിയിരിക്കുകയാണ് നടന്.
‘പ്രളയം സ്റ്റാര്‍’ എന്ന് പോലും പലരും വിളിച്ചിരുന്നു. അത്തരം ട്രോളുകളും വിമര്‍ശനങ്ങളും ഏറെ വേദനിപ്പിച്ചു എന്നാണ് ടൊവിനോ പറഞ്ഞത്.
ആ സമയത്ത് ഒരു രണ്ടാഴ്ച കൂടി മഴ പെയ്താല്‍ നമ്മളൊക്കെ മുങ്ങിപോകുമെന്നല്ലേ നമ്മളൊക്കെ കരുതിയിരുന്നത്.
ചാവാന്‍ നില്‍ക്കുന്ന നേരത്ത് പിആറിനെ പറ്റി ചിന്തിക്കുമോ? അതിനുള്ള ബുദ്ധിയോ ദീര്‍ഘ വീക്ഷണമോ എനിക്കുണ്ടായിരുന്നില്ല, എല്ലാവര്‍ക്കുമുള്ള പേടിയും ആശങ്കയുമാണ് എനിക്കുമുണ്ടായിരുന്നത്-എന്നാണ് വിമര്‍ശനങ്ങളോട് ടൊവിനോ തോമസ് പറഞ്ഞത്.
‘മായാനദി’ ഇറങ്ങിയതുകൊണ്ടാണ് പ്രളയം വന്നതെന്ന തരത്തില്‍ വരെ പ്രചാരണമുണ്ടായി. പ്രളയം സിനിമയിലേക്ക് ജൂഡ് ആന്റണി ജോസഫ് വിളിച്ചപ്പോഴും വരാന്‍ തയ്യാറായിരുന്നില്ല. പിന്നീട് ഈ സിനിമയുടെ ടെക്നിക്കല്‍ സാധ്യത മനസിലാക്കിയ ശേഷമാണ് സിനിമയുടെ ഭാഗമാകാന്‍ തീരുമാനിച്ചതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.