NEWS

അപകടം വളരെ ദുഖകരം; ദീർഘദൂര സർവ്വീസുകളിൽ ക്രൂ ചെയ്ഞ്ചിം​ഗ് സമ്പ്രദായം നടപ്പിലാക്കും: മന്ത്രി എ.കെ ശശീന്ദ്രൻ

ന്ന് പുലർച്ചെ (നവംബർ 30 ) രാവിലെ 4 മണിക്കും 4.15 നും ഇടക്ക് വൈറ്റില ​ഗീതാഞ്ജലി സ്റ്റോപ്പിന് സമീപം നിയന്ത്രണം തെറ്റി തിരുവനന്തപുരം – കോഴിക്കോട് സൂപ്പർ ഡീലക്‌സ് സർവീസ് (ബസ് നമ്പർ ATC 197) അപകടത്തിൽപെട്ട് ഡ്രൈവർ അരുൺ സുകുമാരൻ മരണപ്പെട്ട സംഭവം വളരെ ദുഖകരമാണ്. അപകടത്തിൽ കണ്ടക്ടർ സുരേഷ് രാജ് ഗുരുതരാവസ്ഥയിൽ പാലാരിവട്ടം EMC ആശുപത്രിയിലും 15 പേർ മെഡിക്കൽ സെന്റർ ആശുപത്രിയിലും, 5 പേർ ജനറൽ ആശുപത്രിയിലും ഒരാൾ കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലാണ്. തിരുവനന്തപുരം ഡിപ്പോയിലെ ബസാണ് അപകടത്തിൽപെട്ടത്. മരണമടഞ്ഞ അരുൺ സുകുമാരൻ തിരുവനന്തപുരം സ്വദേശിയുമാണ്.

29 രാത്രി 11.45 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെട്ട ബസാണ് പുലർച്ചെ അപകടത്തിൽ പെട്ടിരിക്കുന്നത്. പ്രാഥമികമായി ബസ് നിയന്ത്രണം തെറ്റി ഡിവൈ ഡറിൽ കയറി ഒരു മരത്തിൽ ഇടിച്ചാണ് അപകടം എന്നാണ് സ്ഥിരീകരണം. എന്നാൽ സംഭവത്തെക്കുറിച്ച് സമ​ഗ്രമായ അന്വേഷണത്തിന് ഉത്തരവ് നൽകിയിട്ടുണ്ട്. അത് ലഭിക്കുന്ന മുറയ്ക്ക് മറ്റു നടപടികൾ സ്വീകരിക്കും

Signature-ad

കെഎസ്ആർടിസിൽ സർവ്വീസ് നടത്തുന്ന എല്ലാ വാഹനങ്ങൾക്കും തേർഡ് പാർട്ടി ഇൻഷറൻസ് ഉണ്ട്. അത് പോലെ അപകടം സംഭവിച്ച ബസിനും തേർഡ് പാർട്ടി ഇൻഷറൻസ് ഉണ്ട്. കെഎസ്ആർടിസിയുടെ ​ദീർഘദൂര സർവ്വീസുകളിൽ സമ​ഗ്രമായ മാറ്റം അനിവാര്യമാമെന്ന് നേരത്തെ തന്നെ കെഎസ്ആർടിസി കണ്ടെത്തിയിരുന്നു.

ഡ്രൈവർ കം കണ്ടക്ടർ എന്ന സംവിധാനത്തിന് എതിരെ ചിലർ കോടതിയെ സമീപിക്കുകയും, അത് കർശമായി നടപ്പാലാക്കണ്ട എന്ന വിധി വാങ്ങുകയും ചെയ്തിരുന്നു അത് പ്രകാരം

1. താൽപര്യമില്ലാത്തവരെ അയക്കാൻ പാടില്ല
2. ഡ്രൈവർ, കണ്ടക്ടർ രണ്ട് ലൈസൻസുകളും ( യോ​ഗ്യതകളും ഇല്ലാത്തവരെ നിയമിക്കരുത്)
3. 8 മണിക്കൂറിൽ കൂടുതൽ ഒരു ജീവനക്കാരേയും നിർബന്ധിച്ച് ജോലി ചെയ്യിപ്പിക്കരുത്. എന്നാണ് വിധി വന്നത്.

അത് അനുസരിച്ച് മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ട് 1961 , വ്യവസ്ഥകൾ അനുസരിച്ച് കെഎസ്ആർടിസി ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരിക്കുവാൻ നിർദ്ദേശം നൽകിയിട്ടുള്ളതാണ്. നിലവിൽ ഡ്രൈവർ കം കണ്ടക്ടർ ഡ്യൂട്ടിക്ക് അനുവദിക്കാവുന്ന 70 ഓളം പേർ യോ​ഗ്യതയും നേടിയിട്ടുണ്ട്. അത് അനുസരിച്ച് നാളെ (ഡിസംബർ 1 ) മുതൽ തിരുവനന്തപുരത്ത് നിന്നും, ബം​ഗുളുരുവിലേക്കുള്ള 3 സർവ്വീസുകളിലും കോട്ടയം- ബം​ഗുളൂ, പത്തനംതിട്ട -ബം​ഗുളുരു എന്നീ സർവ്വീസുകളിലും, എറണാകുളം- പാലക്കാട്, സുൽത്താൻ ബത്തേരി സർവ്വീസുകളിലും ‍ഡ്രൈവറും കണ്ടക്ടറും (ക്രൂ) ചെയ്ഞ്ചിം​ഗ് ചെയ്യുന്ന സംവിധാനം നടപ്പിലാക്കും.
തുടർന്ന് ഘട്ടം ഘട്ടമായി എല്ലാ ദീർഘദൂര സർവ്വീസുകളിലും ഇത് വ്യാപിപ്പിക്കും. നിലവിൽ പാലക്കാട് നിന്നും ബം​ഗുളുരുവിലേക്കും, മം​ഗലപുരത്തേക്കും സർവ്വീസ് നടത്തുന്ന ബസുകളിൽ മാത്രമാണ് ഡ്രൈവർ കം കണ്ടക്ടർ പാറ്റേൺ ഉള്ളത്.

അപകടത്തിൽ മരണമടഞ്ഞ ഡ്രൈവർ ഡ്യൂട്ടി ചെയ്തതിന്റെ വിശദാംശങ്ങൾ പരിശോധിക്കും. തുടർച്ചയായി ഡ്യൂട്ടി ചെയ്തോ എന്നതടക്കം അന്വേഷണ പരിധിയിൽ വരും, അത് പോലെ തന്നെ കെഎസ്ആർടിസിയിൽ മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് ആക്ടിന്റെ പരിധിയിൽ നിന്നും കൊണ്ട് ഡ്രൈവർ കം കണ്ടക്ടർ സിറ്റം ( താൽപര്യമുള്ളവരിൽ നിന്നും മാത്രം ) നടപ്പിലാക്കുന്ന കാര്യം പരിശോധിക്കുന്നന്നതാണ്.

Back to top button
error: