KeralaNEWS

‘അരിക്കൊമ്പന്‍ ഗോബാക്ക്’…പറമ്പിക്കുളത്ത് പ്രതിഷേധം ശക്തം; ഇന്ന് ജനകീയ പ്രതിഷേധ സമരം

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള കോടതി ഉത്തരവിന് എതിരെ പ്രതിഷേധം ശക്തം. കാട്ടാന ശല്യം രൂക്ഷമായ സ്ഥലമാണ് അരിക്കൊമ്പന്‍ കൂടി വരുന്നതോടെ ജനജീവിതം ദുസഹമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. അരിക്കൊമ്പന്റെ വരവിനെതിരെ രാവിലെ 10 മണിക്ക് ആനപ്പാടിയില്‍ ജനകീയ പ്രതിഷേധ സമരം ആരംഭിച്ചു. നെന്മാറ എംഎല്‍എ കെ. ബാബു ഉദ്ഘാടനം ചെയ്തു.

അരിക്കൊമ്പനെ കൊണ്ടുവരുന്ന നടപടി തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വനംമന്ത്രിക്കും എംഎല്‍എ കെ ബാബു കത്ത് നല്‍കിയിരുന്നു. പറമ്പിക്കുളത്ത് റേഷന്‍കടയും പലചരക്ക് കടകളും ഉണ്ട്. ആദിവാസികള്‍ ഉള്‍പ്പടെയുളള കുടുംബങ്ങള്‍ ആശങ്കയിലാണെന്നും എംഎല്‍എ പറഞ്ഞു.

Signature-ad

അതേസമയം, വനംവകുപ്പിന്റെ പക്കല്‍ റേഡിയോ കോളര്‍ ഇല്ലാത്തതിനാല്‍ മിഷന്‍ അരിക്കൊമ്പന്‍ നീണ്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിപിഎസ് സാറ്റ്‌ലൈറ്റ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന റേഡിയോ കോളറാണ് അരിക്കൊമ്പന് വേണ്ടത്. പറമ്പിക്കുളത്ത് മൊബൈല്‍ ടവറുകള്‍ ഇല്ലാത്തതിനാല്‍ സാധാരണ കോളര്‍ ഉപയോഗിക്കുന്നത് അസാധ്യമാണ്.

അരിക്കൊമ്പനെ ചിന്നക്കനാലില്‍ നിന്ന് പറമ്പിക്കുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവ് ബുധനാഴ്ച പുറത്ത് വന്നിരുന്നു. പറമ്പിക്കുളം മുതുവരച്ചാല്‍ മേഖലയിലേക്ക് അരിക്കൊമ്പനെ മാറ്റണമെന്നും ഇതാണ് ഏറ്റവും അനുയോജ്യമായ സ്ഥലമെന്നും വിദഗ്ധ സമിതി കോടതിയെ അറിയിച്ചിരുന്നു.

Back to top button
error: