മംഗളൂരു: ചിക്കന്‍ കറിയെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. 32 വയസുകാരനായ ശിവറാം ആണ് കൊല്ലപ്പെട്ടത്. വീട്ടില്‍ ചിക്കന്‍ കറി ഉണ്ടാക്കിയിരുന്നു. കറി ഉണ്ടാക്കുന്ന സമയം ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരിച്ചെത്തിയപ്പോള്‍ കറി കഴിഞ്ഞു. ഒന്നു രുചിച്ച് നോക്കാന്‍ പോലും കഴിയാത്ത സങ്കടത്തില്‍ ശിവറാം അച്ഛന് ഷീണയുമായി വഴക്കുണ്ടാക്കി.
കറി മുഴുവന്‍ ഷീണ കഴിച്ചെന്നായിരുന്നു ഷീണയുടെ ആരോപണം. അച്ഛനും മകനും തമ്മില്‍ വാക്കേറ്റമായി. പിന്നാലെ അത് കൈയ്യാങ്കളിയിലെത്തി. പ്രകോപിതനായ ഷീണ കമ്പ് എടുത്ത് മകന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന് ഷീണ കഴിഞ്ഞിരുന്നത്. പോലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു. സുള്ള്യയിലെ ഗട്ടിഗാറില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.