NEWS
മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയോ?
ഫുട്ബാൾ ഇതിഹാസം ഡീഗോ മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥയോ? ബന്ധുക്കളുടെ പരാതിയെ തുടർന്ന് ചികിൽസിച്ച ഡോക്ടറുടെ വീട്ടിൽ റെയ്ഡ്.ഫിസിഷ്യൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ അന്വേഷണ സംഘം റെയ്ഡ് നടത്തി.
ഡോക്ടറുടെ ആശുപത്രിയിലും റെയ്ഡ് നടന്നതായാണ് വിവരം. മറഡോണയ്ക്ക് ചികിത്സ വൈകിയെന്ന് അഭിഭാഷകൻ ആരോപിച്ചു.മരണത്തിനു 12 മണിക്കൂർ മുമ്പ് മറഡോണയ്ക്ക് ഏതെങ്കിലും വിധത്തിലുള്ള ചികിത്സ നടന്നോ എന്ന് അന്വേഷിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു.
നവംബർ 25നാണു മറഡോണ മരിക്കുന്നത്. തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് നടന്ന ശാസ്ത്രക്രിയക്ക് ശേഷം വിശ്രമിക്കവെയാണ് മറഡോണ ഹൃദയാഘാതം മൂലം മരിക്കുന്നത്.