KeralaNEWS

ലോകായുക്തയ്ക്ക് വീണ്ടും ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി

തിരുവനന്തപുരം:ലോകായുക്ത വിധിക്കെതിരെ കേരള ഹൈ കോടതിയിൽ സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹർജിയിൽ ഇന്ന് തീർപ്പായി.കെട്ടിട നികുതി നിയമത്തിന്റെ പരിധിയില്‍ വരുന്ന കേസില്‍ ലോകായുക്ത ഇടപെട്ട് ഉത്തരവിട്ടതിനെതിരെ ആണ് സര്‍ക്കാര്‍ ഹർജി നല്‍കിയത്. ലോകായുക്തക്ക് കെട്ടിട നികുതി നിയമത്തില്‍ ഇടപെടാന്‍ അധികാരമില്ല എന്ന് ഇന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു ( item no. 13, 31/03/2023).
കഴിഞ്ഞ ആഴ്ച ഇതേ ബെഞ്ച്  ലോകായുക്തക്ക് കച്ചവട നികുതി സംബന്ധിച്ച് തീര്‍പ്പ് കല്‍പിക്കാന്‍ അധികാരമില്ല എന്നും വിധി പ്രസ്താവിച്ചിരുന്നു.രണ്ടു കേസിലും സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ (ടാക്സ്) മുഹമ്മദ് റഫീഖ് ആണ് ഹാജരായത്.

Back to top button
error: