ദേവികയുടെ കുഞ്ഞിന്റെ പിതൃത്വം എന്റെ മേല്‍ കെട്ടിവയ്‌ക്കേണ്ട! താക്കീതുമായി നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍
കുറച്ചുനാളുകള്‍ക്കു മുന്‍പായിരുന്നു മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുവാന്‍ തീരുമാനിച്ചത്. ഇതിനുശേഷം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണം ആണ് താന്‍ നേരിട്ടത് എന്നാണ് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദന്‍ പറയുന്നത്. ദേവികയുടെ കുട്ടിയുടെ പിതാവ് താന്‍ ആണ് എന്നാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പറയുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. പേരില്‍ സാദൃശ്യമാണ് എല്ലാ സംശയങ്ങള്‍ക്കും കാരണമായത് എന്നാണ് ഇപ്പോള്‍ ഉള്ള കണക്കുകൂട്ടല്‍. അനാര്‍ക്കലി എന്ന സിനിമയുടെ നിര്‍മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍. ഇപ്പോള്‍ ഇദ്ദേഹം വീഡിയോയില്‍ പറയുന്ന വാക്കുകള്‍ ആണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
”രാജീവ് നായര്‍ എന്നു പറയുന്ന വ്യക്തി ഞാനല്ല. എനിക്ക് ഇപ്പോള്‍ സമൂഹമാധ്യമ അക്കൗണ്ടുകള്‍ തുറക്കാന്‍ പറ്റാത്ത അവസ്ഥ ആണ്. ദേവിക ആദ്യമായി വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെ ആണ്. 2002 വര്‍ഷത്തില്‍ ആയിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ 2004 വര്‍ഷത്തില്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. ആദ്യം തന്നെ എനിക്ക് ഒരു കാര്യം പറയുവാന്‍ ഉണ്ട്. ദേവികയുടെ ഭര്‍ത്താവ് ആയിരുന്ന രാജീവ് നായര്‍ എന്ന വ്യക്തി ഞാനല്ല” നിര്‍മ്മാതാവ് പറയുന്നു.
”എനിക്ക് അവരുമായി ഒരു ബന്ധവും ഇല്ല. ഒരു തരത്തിലുമുള്ള അന്വേഷണവും നടത്താതെ ആണ് ചില ആളുകള്‍ എന്നെയും എന്റെ കവിതകളെയും അവര്‍ക്ക് ചാര്‍ത്തി നല്‍കുന്നത്. ഭാവന സമ്പന്നമായ ഒരുപാട് കഥകളാണ് പലരും ചമയ്ക്കുന്നത്. എന്തു തരത്തിലുള്ള മാധ്യമപ്രവര്‍ത്തനം ആണ് ഇത്? ഒരുപാട് ആളുകള്‍ ആണ് അടിസ്ഥാന രഹിതമായ ഇതുപോലെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത്. അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുവാന്‍ തന്നെയാണ് എന്റെ നീക്കം” നിര്‍മ്മാതാവ് കൂട്ടിച്ചേര്‍ത്തു.
”ഞാനാണോ അവരുടെ മുന്‍ ഭര്‍ത്താവ് എന്ന ചോദ്യത്തിനുള്ള ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത നല്‍കിയതോടെ ആണ് ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്കുള്ള തുടക്കം. എന്റെ എഴുത്തുകളും ചിത്രങ്ങളും ഗാനങ്ങളും എല്ലാം ചില ആളുകള്‍ വലിച്ചിഴച്ചു. ദേവികയുടെ കുട്ടിയുടെ പിതൃത്വം എന്റെ ചുമലില്‍ ചാര്‍ത്തുകയും ചെയ്തു. എങ്ങനെയാണ് അവരുടെ ഭര്‍ത്താവ് ഞാനാണ് എന്ന നിഗമനത്തിലേക്ക് ചില ആളുകള്‍ എത്തിയത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല” രാജീവ് ഗോവിന്ദന്‍ പറഞ്ഞു.