മെക്സിക്കോസിറ്റി: വടക്കന്‍ മെക്സിക്കോയില്‍ കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തില്‍ 40 പേര് കൊല്ലപ്പെട്ടു. 29 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ചികിത്സയ്ക്കായി പ്രാദേശിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
Dozens were killed after a fire broke out at a migration center on the U.S.-Mexico border, officials said.@gabegutierrez has the latest updates. pic.twitter.com/2aaLLNCBIL
— NBC Nightly News with Lester Holt (@NBCNightlyNews) March 28, 2023
തിങ്കളാഴ്ചയായിരുന്നു മെക്സിക്കോ – യു.എസ്. അതിര്‍ത്തിയിലുള്ള കേന്ദ്രത്തില്‍ തീപിടിത്തമുണ്ടായത്. യു.എസ്. അതിര്‍ത്തിക്കടുത്ത് സിയുഡാഡ് ഹുവാരെസിലാണ് ഈ കേന്ദ്രം. 68 കുടിയേറ്റക്കാരെ ഇവിടെ പാര്‍പ്പിച്ചിരുന്നതായി അധികൃതര്‍ വ്യക്തമാക്കി. ഇവരില്‍ ബഹുഭുരിപക്ഷവും വെനിസ്വേലയില്നിന്നുള്ളവരാണ്.
കുടിയേറ്റക്കാര്‍ പ്രതിഷേധിച്ച് കിടക്കകള്‍ക്ക് തീയിട്ടതാണ് ദുരന്തത്തിനിടയാക്കിയതെന്ന് പ്രസിഡന്റ് ആന്ദ്രേ മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു. തങ്ങളെ നാടുകടത്തുമെന്ന ആശങ്കമൂലമാണ് ഇവര്‍ പ്രതിഷേധിച്ചതെന്നാണ് റിപ്പോര്‍ട്ട്. മെക്സിക്കോ അറ്റോര്‍ണി ജനറലിന്റെ ഓഫീസ് സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങി.