NEWSReligion

സ്നേഹവും പരസ്പര സൗഹാർദ്ദവും ‘ഊട്ടി’യുറപ്പിക്കുന്ന ഇഫ്താർ വിരുന്നുകൾ

മദാനിൽ വ്രതമാചരിക്കുന്ന മുസ്‌ലിംകളുടെ നോമ്പുതുറയെയും നോമ്പുതുറ വിഭവങ്ങൾക്കുമാണ് ഇഫ്താർ എന്ന് വ്യാപമായി ഉപയോഗിക്കാറുള്ളത്.അർത്ഥം അങ്ങനെ അല്ലെങ്കിൽ പോലും.ഇഫ്താറിന് ബ്രേക്ക്ഫാസ്റ്റ് എന്നാണ് അറബിയിൽ.മഗ്‌രിബ് നമസ്ക്കാരത്തിനുള്ള ബാങ്ക് വിളിക്കുന്നതോടെയാണ് മുസ്‌ലിംകൾ നോമ്പുതുറക്കുന്നത്.ഇഫ്താറിന് ഉപയോഗിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ എന്തുമാകാം എന്നിരുന്നാലും സാധാരണയായി ഈന്തപ്പഴമോ വെള്ളമോ ആണ് ഇഫ്താറിൽ വിശ്വാസികൾ ആദ്യമായി ഉപയോഗിക്കുന്നത്.
ഇസ്ലാമിക വിശ്വാസപ്രകാരം മറ്റുള്ളവരെ നോമ്പുതുറപ്പിക്കുന്നതും സംഘടിതമായി നോമ്പുതുറക്കുന്നതും കാര്യമാണ്.ഒരു വിശ്വസി മറ്റൊരു വിശ്വസിയെ നോമ്പ് തുറപ്പിക്കുന്നതിലൂടെ ഇരട്ടിനോമ്പിന്റെ പ്രതിഫലമാണ് ലഭിക്കുക.പരസ്പര സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഇഫ്താർ സംഗമങ്ങൾ സഹായിക്കുന്നു.
റമദാൻ മാസത്തിൽ ഏറിയ സമയവും ഉപവാസത്തിലായതിനാൽ നോമ്പെടുക്കുന്നവർ ആരോഗ്യകാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകേണ്ടതുണ്ട്.എളുപ്പം ദഹിക്കാനും മികച്ച ധാതുലവണങ്ങൾ നൽകി ശരീരത്തെ ഉത്തേജിപ്പിക്കാനും കഴിയുന്ന ഭക്ഷണങ്ങളാകണം നോമ്പ് തുറയിൽ ഉൾപ്പെടുത്തേണ്ടത്.
ഈത്തപ്പഴവും വെള്ളവും പഴവർഗങ്ങളുമാണ് നോമ്പുതുറ വേളയിൽ ഏറ്റവും നല്ലത്.അതുപോലെ നോമ്പെടുക്കുന്നവർ അത്താഴം ഒരു കാരണവശാലും മുടക്കരുത്. പകൽ  നേരത്തേക്കുമുള്ള ഊർജം മൊത്തം ലഭിക്കേണ്ടത് ഇതിലൂടെയാണ്. ബാർലി, ഓട്ട്സ്, ഗോതമ്പ്, റാഗി, തവിട് കളയാത്ത ധാന്യങ്ങൾ, അവൽ എന്നിവ ഗുണകരം.

Back to top button
error: