NEWS

ലൈഫ് മിഷന്‍ പദ്ധതി; പ്രതികളുടെ വാട്‌സാപ്പ് ചാറ്റുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍

കൊച്ചി: ലൈഫ്മിഷന്‍ പദ്ധതി ക്രമക്കേടുമായി ബന്ധപ്പെട്ട് അന്വേഷണത്തില്‍ പ്രതികളുടെ വാട്‌സാപ്പ് പരിശോധിക്കാനുള്ള നീക്കവുമായി വിജിലന്‍സ് കോടതിയില്‍.

ശിവശങ്കര്‍,സ്വപ്ന സുരേഷ്,സന്ദീപ്, ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ തുടങ്ങിയവരുടെ
വാട്‌സാപ്പ് ചാറ്റുകളാണ് പരിശോധിക്കാന്‍ ഒരുങ്ങുന്നത്.കഴിഞ്ഞയാഴ്ചയാണ് വിജിലന്‍സ് എന്‍.ഐ.എ കോടതിയില്‍ അപേക്ഷ നല്‍കിയത്.

Signature-ad

ലൈഫ് മിഷന്‍ അഴിമതിയില്‍ തുടരന്വേഷണത്തിന് വാട്‌സാപ്പ് ചാറ്റുകള്‍ അനിവാര്യമാണെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചിട്ടുള്ളത്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ ലഭിച്ച ശേഷം മാത്രമായിരിക്കും ലൈഫ് മിഷനുമായി ബന്ധപ്പെട്ട അടുത്ത ഘട്ട അന്വേഷണം ആരംഭിക്കുകയുള്ളു.

Back to top button
error: