LIFETRENDING

ആരും എന്നോട് ദയ കാണിച്ചില്ല, എനിക്ക് സംഭവിച്ചത് ജീവിതത്തിൽ ഒരു പെൺകുട്ടിക്കും സംഭവിക്കരുത്, ആംബുലൻസിൽ പീഡനത്തിനിരയായ പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ ഇതാദ്യമായി ഒരു മാധ്യമത്തിൽ

“പെട്ടെന്ന് ആംബുലന്‍സ് കുണ്ടുംകുഴിയും നിറഞ്ഞ ഒരു വഴിയിലേക്ക് കടന്നു. വണ്ടി നിന്നു. അയാള്‍ പിന്‍വാതിലിലൂടെ അകത്തേക്ക് കയറി. പി.പി.ഇ. കിറ്റൊക്കെ അയാള്‍ ഊരിമാറ്റി. അതൊരു വിജനമായ മൈതാനമാണെന്ന് എനിക്ക് മനസ്സിലായി. ചുറ്റുവട്ടത്തൊന്നും ലൈറ്റോ വീടുകളോ ഉണ്ടായിരുന്നില്ല. ഇറങ്ങിയോടാന്‍ ശ്രമിച്ചെങ്കിലും അയാള്‍ വാതില്‍ വലിച്ചടച്ചു. ഫോണില്‍ അമ്മയെ വിളിക്കാന്‍ നോക്കിയപ്പോള്‍ കോവിഡ് മുന്നറിയിപ്പാണ് കേള്‍ക്കുന്നത്. അത് കഴിഞ്ഞതും കോള്‍ കട്ടായി.

അയാള്‍ അടുത്തേക്ക് വന്നതും ഞാന്‍ ഒച്ചവെച്ചു. അയാളെന്റെ ശരീരത്തില്‍ തൊടാന്‍ നോക്കിയതും ഞാനയാളെ അടിച്ചു. അയാളെന്നെ തിരിച്ചടിച്ചു. സീറ്റില്‍ നിന്ന് വലിച്ചു താഴെയിട്ട് വയറ്റില്‍ ചവിട്ടി. മുഖത്തും കൈയിലും കാലിലുമൊക്കെ അടിച്ചു. എങ്ങനെയോ ചാടിയെഴുന്നേറ്റ് വാതില്‍ തുറന്ന് പുറത്തേക്ക് ഓടാന്‍ നോക്കിയപ്പോള്‍ ലോക്കാണ്. അയാളപ്പോള്‍ മുടിയില്‍ ചുറ്റിപ്പിടിച്ച് സീറ്റില്‍ എന്റെ മുഖം ഇടിച്ചു. തലപെരുത്ത് അനങ്ങാന്‍ പറ്റാതായി. അയാളെന്നെ പിടിച്ചുവലിച്ച് സീറ്റിലേക്കിട്ടു. കുതറാന്‍ നോക്കിയപ്പോള്‍ വയറ്റില്‍ മുട്ടമര്‍ത്തി. ചെകിട്ടിലടിച്ചു. തെറിച്ചുപോയ ഫോണില്‍ അമ്മ വിളിക്കുന്നത് എനിക്ക് കാണാം. എതിര്‍ക്കാന്‍ ആവുന്നതും ശ്രമിച്ചു.
പക്ഷേ, അയാള്‍ക്ക് എന്നെക്കാള്‍ കരുത്തുണ്ടായിരുന്നു.”

Signature-ad

ഗൃഹലക്ഷ്മിയുടെ ഡിസംബർ ഒന്നാം ലക്കത്തിൽ ആണ് കോവിഡ് ചികിത്സാ കേന്ദ്രത്തിലേയ്ക്കുള്ള യാത്രയ്ക്കിടെ ആംബുലൻസ് ഡ്രൈവറുടെ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ അനുഭവ കഥയുള്ളത്.

Back to top button
error: