FeatureNEWS

കേരളത്തിൽ നന്നായി വളരും; തണ്ണിമത്തൻ കൃഷി ചെയ്യാം

ണ്ണിമത്തൻ കൃഷി എന്ന് കേള്‍ക്കുമ്പോള്‍ എന്തോ വലിയ കാര്യം ചെയുന്നത് പോലെയാണ് തോന്നുക.എന്നാല്‍ നമുക്ക് ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്‍.നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണിത്.കേരളത്തില്‍ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാവുന്നതാണ്.
സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസ്സായ സ്ഥലം വേണം കൃഷിക്കായി തിരഞ്ഞെടുക്കാന്‍.ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്റെ വളര്‍ച്ചയ്ക്ക് അനുയോജ്യം.രണ്ടാം വിള കഴിഞ്ഞ നെല്‍പ്പാടങ്ങളിലും പറമ്പുകളിലും പുഴയോരങ്ങളിലും ഒക്കെ തണ്ണിമത്തന്‍ നന്നായി വളരും.നന്നായി വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം.
ചെടിക്ക്‌ മൂന്നോ നാലോ ഇല വരുമ്പോൾ ഓരോ തടത്തിലും 100 ഗ്രാം കടലപ്പിണ്ണാക്ക്‌, 2 കിലോ മണ്ണിരവളം എന്നിവ ചേർത്തുകൊടുക്കണം. വിത്തിട്ട് 35 മുതൽ 45 ദിവസങ്ങള്‍ക്കുളളില്‍ പെണ്‍പൂക്കള്‍ വിരിഞ്ഞു തുടങ്ങും.ആൺപൂക്കളാണ്‌ ആദ്യം വിരിയുക.അവ പെട്ടെന്നുതന്നെ കൊഴിഞ്ഞുവീഴും.ഒരാഴ്‌ചയ്‌ക്കകം പെൺപൂക്കൾ വിരിയും.
ചെടി പടർന്നുവളരാൻ തുടങ്ങിയാൽ അടിയിൽ തെങ്ങോലകളോ ചുള്ളികളോ ഇട്ടുകൊടുക്കണം. മണ്ണിലെ ചൂട്‌ തണ്ണിമത്തൻ വള്ളികൾക്ക്‌ നേരിട്ട്‌ ബാധിക്കാതിരിക്കാനിണിത്.ആദ്യ കാലങ്ങളില്‍ രണ്ടോ മൂന്നോ ദിവസത്തിലൊരിക്കല്‍ നനച്ചുകൊടുക്കണം.കായ്പിടുത്തം തുടങ്ങുമ്പോൾ ജലസേചനം കുറക്കാവുന്നതാണ്.മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിനും മധുരം കുറയുന്നതിനും ഇടയാക്കും.വിളവെടുപ്പിനു 15 ദിവസം മുമ്പ് ജലസേചനം പൂർണമായും നിർത്തണം.90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം.
നല്ലതുപോലെ വിളഞ്ഞു പഴുത്ത കായ്കളില്‍ നിന്നാണ് വിത്തെടുക്കേണ്ടത്.ഷുഗർബേബി, അർക്കജ്യോതി, അർക്കമണിക്., ശോണിമ, സ്വർണ(കുരുവില്ലാത്തത്) എന്നിവയാണ് കേരളത്തിൽ സാധാരണ കണ്ടുവരുന്ന തണ്ണിമത്തൻ ഇനങ്ങൾ.കാർഷിക സർവകലാശാലയുടെ ഔട്ട്ലെറ്റുകളിൽ നിന്നും ഇവ ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്:
നാഷണൽ സീഡ്സ് കോർപ്പറേഷൻ, പാലക്കാട് -0491 2566414
അറ്റിക് സെയിൽസ് കൗണ്ടർ, മണ്ണുത്തി -0487 2370540

Back to top button
error: