ഇത് പരീക്ഷാക്കാലമാണ്.
കുട്ടികൾക്ക് പഠിക്കണം.അതിനാൽ തന്നെ ഉച്ചഭാഷിണിയുടെ ഒച്ച അൽപ്പം കുറയ്ക്കണം.ഒരു അപേക്ഷ മാത്രം.
നിയമം ഉണ്ട്,
നടപ്പിലാക്കിയാൽ മാത്രം മതി.
സുപ്രീം കോടതി വിധിയും (എ.ഐ.ആർ 2009 Sc w 1294) കേരളാ ഗവൺമെന്റിന്റെ ഉത്തരവും (SRo 289/2002)
അനുസരിച്ചുള്ള
നിബന്ധനകൾ:
1 പൊതുപരിപാടികളിൽ അനുവദിച്ചിരിക്കുന്ന ഉച്ചഭാഷിണികൾ ആ പരിപാടികളിൽ പങ്കെടുക്കുന്നവർ മാത്രം കേൾക്കത്തക്കവിധം ക്രമീകരിക്കണം.
2. ആംപ്ലിഫയറിൽ നിന്നും ബോക്സിലേക്കുള്ള ദൂരം 300 മീറ്ററിൽ കൂടുതലാ കാൻ പാടില്ല.
3. ഒരു ബോക്സിൽ രണ്ടു സ്പീക്കറിലധികംഘടിപ്പിക്കാൻ പാടില്ല.
4. വിദ്യാലയങ്ങൾ, ആശുപത്രികൾ മുതലായവയ്ക്ക് 100 മീറ്റർ ചുറ്റളവിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കരുത്.
5 രാത്രി പത്തു മണിക്കു ശേഷവും രാവിലെ ആറു മണിക്കു മുമ്പും ഉച്ചഭാഷിണി പാടില്ല.
6. വാഹനങ്ങളിൽ മൈക്ക് അനൗൺസ്മെൻറ് നടത്തുമ്പോൾ രണ്ടു ബോക്സു മാത്രമേ വയ്ക്കാവൂ. വാഹനം ഓടിക്കൊണ്ടിരിക്കുമ്പോൾ അനൗൺസ്മെന്റ് പാടില്ല.
കവലകളിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കരുത്.
ഈ നിബന്ധനകളെല്ലാം പാലിച്ചു കൊള്ളാം എന്ന് എഴുതിക്കൊടുത്താണ് ഓരോ സ്ഥലത്തേക്കും മൈക്ക് ഓർഡർ വാങ്ങിക്കുന്നത്. ഒടുവിൽ സർവ്വനിയമങ്ങളും ലംഘിക്കുകയും വിധി നടപ്പാക്കാൻ ചുമതലപ്പെട്ടവർ കണ്ണടയ്ക്കുകയും ചെയ്യുന്നു.ഫലം അനുഭവിക്കുന്നത് പാവം ജനങ്ങൾ.അതിശബ്ദം കൊണ്ട് മനുഷ്യന്റെ നാഡീഞരമ്പുകൾ, ഹൃദയം തുടങ്ങിയ അവയവങ്ങൾക്ക് ക്ഷതം ഏൽക്കുന്നു. മാനസിക പിരിമുറുക്കത്തിനും കേൾവി ശക്തി നഷ്ടപ്പെടലിനും അത് ഇടയാക്കുകയും ചെയ്യും.അതിലുപരി ഇത് പരീക്ഷാക്കാലമാണ്.കുട്ടികൾ പഠിക്കട്ടെ…