LIFEMovie

ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു… സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞു… സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് ചിമ്പു

ടക്കാലത്ത് സിനിമാജീവിതത്തിൽ സംഭവിച്ച പ്രതിസന്ധിഘട്ടത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് ചിമ്പു. തന്റെ സിനിമാജീവിതം അവസാനിച്ചെന്ന് പലരും പറഞ്ഞതായും ആരാധകരുടെ പിന്തുണയും പ്രചോദനവും മാത്രമാണ് പുതുജീവിതം സമ്മാനിച്ചതെന്നും ചിമ്പു പറഞ്ഞു. താൻ അഭിനയിച്ച് റിലീസ് ചെയ്യാനൊരുങ്ങുന്ന പത്ത് തല എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനാട്, വെന്ത് തനിന്തത് കാട് എന്നീ സിനിമകൾ ചെയ്തപ്പോൾ വേദികളിൽ സംസാരിക്കുമ്പോൾ വാക്കുകളിലുണ്ടായിരുന്ന ഊർജ്ജം എവിടെപോയെന്നും പലരും ചോദിച്ചിരുന്നുവെന്ന് ചിമ്പു പറഞ്ഞു. അതിന് കാരണമായി അദ്ദേഹം വ്യക്തമാക്കി. ‘മുമ്പെല്ലാം സംസാരിക്കുമ്പോൾ നല്ല ഊർജ്ജസ്വലനായാണ് സംസാരിച്ചിരുന്നത്. അതെല്ലാവരും കേട്ടിട്ടുണ്ടാവും. പുറത്തുനിന്ന് നോക്കുന്നവർ കരുതും ഈ പയ്യന് എന്താണ് പറ്റിയതെന്നും എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്നുമൊക്കെ. സത്യത്തിൽ വളരെ കഷ്ടത്തിലായിരുന്നു ആ സമയത്തെന്ന്’ ചിന്തു പറഞ്ഞു.

Signature-ad

‘ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. ഒന്നന്വേഷിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു. ഞാൻ ഇനി സിനിമയിലുണ്ടാവില്ലെന്നും എന്റെ കഥ കഴിഞ്ഞെന്നും പലരും പറഞ്ഞു. ഇനിയൊരു സിനിമ ചെയ്യുമോ ഇല്ലയോ എന്ന് എനിക്ക് അറിയില്ലായിരുന്നു. കുഞ്ഞായിരിക്കുമ്പോൾ മുതൽ അഭിനയിക്കുന്നുണ്ട്. പെട്ടെന്ന് ഇങ്ങനെയൊരു സംഭവം നടക്കുന്നു. അകത്തും പുറത്തും പ്രശ്‌നം. ഇതെല്ലാം എങ്ങനെ പുറത്തു കാണിക്കാനാവും. എനിക്ക് ഞാനല്ലേ തുണയായി നിൽക്കാനാവൂ. ഈ പ്രശ്‌നങ്ങൾ മറയ്ക്കാനാണ് ഉച്ചത്തിൽ, കത്തിപ്പടരുംപോലെ സംസാരിച്ചത്.’ ചിമ്പു പറഞ്ഞു.

‘ഇന്ന് താൻ 38-39 കിലോ കുറിച്ചിട്ടുണ്ടെങ്കിൽ ആ സ്വയം പ്രോത്സാഹനം മാത്രമാണ് ഇതിന് കാരണം. മാനാട് എന്ന സിനിമ വിജയിപ്പിച്ചതിലൂടെയാണ് പ്രേക്ഷകർ തന്റെ കണ്ണീര് തുടച്ചത്. ഇനി കൂടുതൽ സംസാരിക്കാൻ ഒന്നുമില്ല. ഒരു തവണ ജീവിതത്തിൽ മാറ്റം വന്നു കഴിഞ്ഞു എന്ന് വിചാരിക്കരുത്. ഓരോ നാളും നമുക്ക് മാറ്റങ്ങൾ തന്നെയാണ്. ഓരോ നാളും പക്വതയോടെ മുന്നോട്ട് പോകണം. ആരാധകരെ ഇനി തല താഴ്ത്തി നിൽക്കാൻ സമ്മതിക്കില്ല. മറ്റൊരാൾക്കുവേണ്ടി നമ്മൾ മാറരുത്. നിങ്ങൾ നിങ്ങളായിരിക്കണം.’ ചിമ്പു പറഞ്ഞുനിർത്തി.

Back to top button
error: