CrimeNEWS

കൊച്ചി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമം; മലയാളിയായ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ക്യാബിന്‍ ക്രൂ ജീവനക്കാരന്‍ അറസ്റ്റില്‍. വയനാട് സ്വദേശിയായ ഷാഫിയാണ് 1,487 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.

ബഹ്‌റൈന്‍-കോഴിക്കോട്-കൊച്ചി സര്‍വീസ് വിമാനത്തിലെ ക്യബിന്‍ ക്രൂ അംഗമായ ഷാഫി സ്വര്‍ണം കടത്തുന്നുവെന്ന് കസ്റ്റംസ് പ്രിവന്റവ് കമ്മീഷ്ണര്‍ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷാഫി അറസ്റ്റിലാകുന്നത്.

Signature-ad

ഷാഫിയുടെ ഇരുകൈയിലും പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. കൈ പുറത്ത് കാണാതിരിക്കാന്‍ ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിച്ച് ഗ്രീന്‍ ചാനലിലൂടെ കടക്കാനായിരുന്നു ഷാഫിയുടെ ശ്രമം. എന്നാല്‍ ഷാഫി കസ്റ്റംസ് പിടിയിലാവുകയായിരുന്നു.

Back to top button
error: