IndiaNEWS

‘ഭാര്യ കലിപ്പില്‍, ഹോളിക്ക് 10 ദിവസത്തെ അവധി അനുവദിച്ചില്ലെങ്കിൽ ദാമ്പത്യബന്ധം കൊളമാകും’ പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷ വൈറല്‍

   ഉത്തർ പ്രദേശിലെ ഫാറൂഖാബാദ് പൊലീസ് ഇന്‍സ്‌പെക്ടറുടെ അവധി അപേക്ഷ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഹോളിക്ക് അവധി അപേക്ഷിച്ച് പൊലീസ് ഇന്‍സ്‌പെക്ടര്‍ മേലുദ്യോഗസ്ഥന് നല്‍കിയ അപേക്ഷയാണ് തരംഗമായത്.

ഉത്സവ സീസണില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അവധി ലഭിക്കാത്ത സാഹചര്യത്തിലാണ് യാഥാർത്ഥ്യം വ്യക്തമാക്കി ഉദ്യോഗസ്ഥന്‍ കത്തെഴുതിയത്. 10 ദിവസം അവധി കിട്ടിയില്ലെങ്കില്‍ തന്റെ ദാമ്പത്യബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് കത്തില്‍ പറയുന്നത്.  22 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തിനിടയില്‍ ഹോളി ആഘോഷത്തിനായി ഭാര്യക്ക് അവളുടെ മാതൃഗൃഹത്തിലേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല.

Signature-ad

അതിനാല്‍ കഴിഞ്ഞ 22 വര്‍ഷമായി സഹോദരനൊപ്പം ഹോളി ആഘോഷിക്കാന്‍ കഴിയാത്തതിനാല്‍ ഭാര്യ തന്നോട് ദേഷ്യപ്പെട്ടിരിക്കുകയാണെന്നും ഇത്തവണ അവിടെ പോകണമെന്ന് ഭാര്യ വാശി പിടിച്ചിരിക്കുകയാണെന്നും ഇന്‍സ്പെക്ടര്‍ അശോക് കുമാര്‍ എസ്.പിക്ക് നല്‍കിയ അപേക്ഷയില്‍ പറയുന്നു.

‘സ്വന്തം വീട്ടിൽ പോകണമെന്ന് ഭാര്യ നിര്‍ബന്ധിക്കുന്നു. പക്ഷേ അവധി ലഭിക്കാതെ എനിക്ക് പോകാന്‍ കഴിയില്ല. ‘ഈ സാഹചര്യം കണക്കിലെടുത്ത് ദയവായി 10 ദിവസത്തെ കാഷ്വല്‍ ലീവ് അനുവദിക്കണ’മെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷ പരിഗണിച്ച് മാര്‍ച് 4 മുതല്‍ ഇന്‍സ്‌പെക്ടര്‍ക്ക് അഞ്ച് ദിവസത്തെ കാഷ്വല്‍ ലീവ് എസ്പി അനുവദിച്ചു. അതേ തുടർന്നാണ് കത്തിന്റെ പകര്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Back to top button
error: