IndiaNEWS

ഹിന്ദു ദൈവങ്ങള്‍ക്കെതിരേ മോശം പരാമര്‍ശം; നിരീശ്വരവാദി പ്രസിഡന്റിന് നേരെ ആക്രമണം

ഹൈദരാബാദ്: ഹിന്ദു ദൈവങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയ ഇന്ത്യന്‍ നിരീശ്വരവാദി സൊസൈറ്റി പ്രസിഡന്റ് ബൈരി നരേഷിനെതിരേ വീണ്ടും ആക്രമണം. തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലയിലെ ഗോപാല്‍പൂരിലാണ് അയ്യപ്പഭക്തര്‍ ബൈരി നരേഷിനെ ആക്രമിച്ചത്. നരേഷിനെ വാഹനത്തില്‍ നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു.

ലോ കോളജിലെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു 42 വയസുകാരനായ ബൈരി നരേഷ്. ഇതിനിടെ ഇയാള്‍ സഞ്ചരിച്ച വാഹനം ചിലര്‍ വളയുകയും ബൈരിയെ മര്‍ദ്ദിക്കാനും ആരംഭിച്ചു. പോലീസ് എത്തി അക്രമി സംഘത്തെ പിടിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലുംെേപാലീസ് വാഹനത്തിനുള്ളില്‍ വച്ചും ഇവര്‍ മര്‍ദ്ദനം തുടര്‍ന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. വലതുപക്ഷ സംഘടനകളാണ് ആക്രമണം നടത്തിയതെന്നാണ് സൂചന.

Signature-ad

അക്രമികളെയെല്ലാം അറസ്റ്റ് ചെയ്തതായി വാറങ്കല്‍ പോലീസ് അറിയിച്ചു. നേരത്തെ ഹിന്ദു ദൈവങ്ങള്‍ക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് ബൈരി നരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 45 ദിവസത്തോളം ജയിലില്‍ കിടന്ന നരേഷ് ഫെബ്രുവരി 16 നാണ് പുറത്തിറങ്ങിയത്. ജയില്‍ മോചിതനായതിന് പിന്നാലെ വീണ്ടും വിവാദ പ്രസ്താവന നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: