KeralaNEWS

അമ്പത് വയസ് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും വി.ആർ.എസ്; 7200 പേരുടെ പട്ടിക തയാറാക്കി കെ.എസ്.ആർ.ടി.സി.

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനുള്ള നടപടികളുടെ ഭാഗമായി നിർബന്ധിത സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ മാനേജ്മെന്റ്. അന്‍പത് വയസ് പിന്നിട്ടവര്‍ക്കും 20 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവര്‍ക്കും സ്വയം വിരമിക്കാം. ഇതിനായി 7200 പേരുടെ പട്ടിക മാനേജ്‌മെന്റ് തയ്യാറാക്കി. ശമ്പളച്ചെലവ് പകുതിയായി കുറയ്ക്കുക ലക്ഷ്യമിട്ടാണ് നടപടി.

ഒരാള്‍ക്ക് കുറഞ്ഞത് പതിനഞ്ച് ലക്ഷം രൂപ നല്‍കാനാണ് നീക്കം. മറ്റ് ആനുകൂല്യങ്ങള്‍ വിരമിക്കല്‍ പ്രായത്തിനുശേഷം നല്‍കും. വിആര്‍എസ് നടപ്പാക്കിയാല്‍ ശമ്പള ചെലവ് അന്‍പത് ശതമാനം കുറയുമെന്നാണ് കെഎസ്ആര്‍ടിസി മാനേജ്‌മെന്റിന്റെ കണക്കുകൂട്ടല്‍.

Signature-ad

വിആര്‍എസ് നടപ്പാക്കാന്‍ 1080 കോടി രൂപയാണ് വേണ്ടിവരിക. ഈ സഹായത്തിനായി പദ്ധതി ധനവകുപ്പിന് കൈമാറാനാണ് തീരുമാനം. ആകെ 24,000 ത്തോളം ജീവനക്കാരാണ് കെഎസ്ആര്‍ടിസിയിലുള്ളത്. കുറെ ജീവനക്കാരെ വിആര്‍എസ് നല്‍കി മാറ്റി നിര്‍ത്തിയാല്‍ ശമ്പള വിതരണത്തിനായി ധനവകുപ്പിനെ സമീപിക്കേണ്ടി വരില്ലെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. എന്നാൽ, ഇപ്പോൾത്തന്നെ ഇടഞ്ഞു നിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വി.ആർ.എസ്. വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് മാനേജ്മെന്റിന്റെ ആശങ്ക. ഏകപക്ഷീയമായി ഇത്തരം നടപടികൾ അടിച്ചേൽപ്പിക്കുന്നതിനെതിരേ യൂണിയനുകൾ രംഗത്തെത്തുമെന്നാണു സൂചന.

Back to top button
error: