Social MediaTRENDING

ഞാന്‍ മുസ്ലിം അല്ല, വര്‍ഷങ്ങളായി പിന്തുടരുന്നത് ഹിന്ദുമതം, അച്ഛന്‍ ബ്രാഹ്‌മണന്‍; വെളിപ്പെടുത്തലുമായി ഹനാന്‍

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സെലിബ്രിറ്റികളില്‍ ഒരാള്‍ ആണ് ഹനാന്‍. ജീവിതച്ചെലവ് കണ്ടെത്താന്‍ സ്‌കൂള്‍ യൂണിഫോമില്‍ മീന്‍ കച്ചവടം നടത്തിയ സംഭവത്തോടെയാണ് ഹനാന്‍ മലയാളികള്‍ക്ക് പരിചിതയും പ്രിയങ്കരിയുമായത്. നടിയും മോഡലുമായ ഇവര്‍ സമൂഹമാധ്യമങ്ങളിലും സജീവമാണ്. ഈ വര്‍ഷത്തെ ബിഗ് ബോസില്‍ ഹനാന്‍ ഉണ്ടാകും എന്നാണ് പറയപ്പെടുന്നത്.

അതേസമയം, മസാഷ്യല്‍ മീഡിയയില്‍ പലപ്പോഴും കടുത്ത ആക്രമണങ്ങള്‍ക്കും ഹനാന്‍ ഇരയാകാറുണ്ട്. ഇവര്‍ നടത്തുന്ന ഫോട്ടോഷൂട്ടുകളുടെ പേരില്‍ ആണ് ഇവര്‍ക്കെതിരെ സൈബര്‍ അറ്റാക്ക് വരുന്നത്. ഇസ്ലാമികമായ രീതിയിലല്ല താരം ജീവിക്കുന്നത് എന്ന് ആരോപിച്ചുകൊണ്ട് ആണ് എപ്പോഴും ഇവര്‍ക്കെതിരെ ആളുകള്‍ രംഗത്തെത്തുന്നത്. നിരവധി സദാചാര കമന്റുകളും ഇവരുടെ ചിത്രങ്ങള്‍ക്ക് താഴെ വരാറുണ്ട്. അതേ സമയം ഇപ്പോള്‍ തന്റെ മതവിശ്വാസം വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഹനാന്‍.

Signature-ad

കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് ശിവരാത്രി ദിവസം താരം ശിവസ്തുതി പങ്കിട്ടിരുന്നു. ഈ വീഡിയോ വലിയ രീതിയില്‍ ചര്‍ച്ചയായി മാറുകയും വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി മാറുകയും ചെയ്തിരുന്നു. വീഡിയോയില്‍ താരം പറയുന്നത് ഇങ്ങനെ ഒരു ശിവരാത്രി ദിനത്തിലാണ് ഞാന്‍ ജനിച്ചത്. അത് വലിയ ഭാഗ്യമായി കരുതുന്നു. പതിവുപോലെ അമ്പലത്തില്‍ പോയി തൊഴുതിയിട്ടുണ്ട്. അറിയുന്ന രീതിയില്‍ പാടി നോക്കാം എന്നു പറഞ്ഞതിനുശേഷം ആണ് താരം ശിവസ്തുതി പറഞ്ഞത്.

അതേസമയം, നിരവധി ആളുകള്‍ ആണ് ഇതിന്റെ താഴെ കമന്റ് ചെയ്തു കൊണ്ട് എത്തുന്നത്. അമ്പലത്തില്‍ എല്ലാവര്‍ക്കും കയറാന്‍ പറ്റുമോ? അന്യമതസ്ഥര്‍ കയറിയാല്‍ അശുദ്ധി ആവില്ലേ? എന്നൊക്കെയാണ് നിരവധി ആളുകള്‍ ചോദിക്കുന്നത്. ഇതിനുള്ള മറുപടിയായിട്ടാണ് താരം ആ ഞെട്ടിക്കുന്ന രഹസ്യം തുറന്നു പറഞ്ഞത്.

”ഞാന്‍ മുസ്ലിം അല്ല. ഒരുപാട് വര്‍ഷങ്ങളായി ഹിന്ദുമതമാണ് പിന്തുടരുന്നത്. എന്റെ അച്ഛന്‍ മുസ്ലിം ആയിരുന്നില്ല. അദ്ദേഹം ഒരു ബ്രാഹ്‌മണന്‍ ആയിരുന്നു. അമ്മ മുസ്ലിം ആയിരുന്നു. അമ്മയാണ് ഹനാന്‍ എന്ന പേര് ഇട്ടത്” താരം പറയുന്നു. ഇലക്ട്രീഷ്യന്‍ ആയിരുന്നു ഇവരുടെ പിതാവ് ഹമീദ്. വീട്ടമ്മ ആയിരുന്നു അമ്മ സൈറാബി. ബന്ധുക്കള്‍ തമ്മിലുള്ള സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് തനിക്ക് എല്ലാം നഷ്ടമായത് എന്ന് താരം മുന്‍പ് പറഞ്ഞിട്ടുണ്ട്.

Back to top button
error: