CrimeNEWS

വിവാഹം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ച കാമുകിയെ രണ്ടു കാമുകന്‍മാര്‍ േചര്‍ന്നു വകവരുത്തി; കൊല്ലപ്പെട്ടത് മൂന്നു കുട്ടികളുടെ അമ്മയായ യുവതി

ഗാന്ധിഗനര്‍: വിവാഹം കഴിക്കാന്‍ നിരന്തരം നിര്‍ബന്ധിച്ചതില്‍ മനംമടുത്ത് രണ്ടു കാമുകന്മാര്‍ ചേര്‍ന്ന് കാമുകിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവുമായി പിരിഞ്ഞു താമസിക്കുന്ന മൂന്നു കുട്ടികളുടെ അമ്മയാണ് കൊല്ലപ്പെട്ട യുവതി. ഇവര്‍ക്ക് ഒരേ സമയം രണ്ട് കാമുകന്‍മാര്‍ ഉണ്ടായിരുന്നു.

യുവതിയുടെ കാമുകന്‍ മാരായ ഉദയ് ശുക്ല, അജയ് യാദവ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ വഡോദരയ്ക്കടുത്ത് ചാനി സ്വദേശിയായ ചമേലി (30) എന്ന യുവതിയെ ആണ് കൊല്ലപ്പെട്ടത്. അടുത്തുള്ള നദിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

Signature-ad

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി. അന്വേഷണത്തില്‍ യുവതിയുടെ പേര് ചമേലി എന്നാണെന്ന് മനസിലായി. മൂന്ന് കുട്ടികളുടെ അമ്മയാണെന്നും കണ്ടെത്തി. ഭര്‍ത്താവുമായി പരിഞ്ഞശേഷം രംഗോലി ബസ് സ്റ്റാന്‍ഡിനു സമീപം അജയ് യാദവ് എന്ന യുവാവിനൊപ്പം ആയിരുന്നു ഇവരുടെ താമസം. കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഇരുവരും ലിവിങ് റിലേഷന്‍ഷിപ്പില്‍ കഴിയുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി നിരന്തരം ആവശ്യപ്പെട്ടിരുന്നത് അജയ്ക്ക് തലവേദനയായിരുന്നു.

അതിനിടെ, വീട്ടുകാര്‍ ഇയാള്‍ക്കായി മറ്റൊരു വിവാഹം ഏര്‍പ്പാടാക്കി. തുടര്‍ന്ന് അജയ് സ്വദേശമായ യു.പിയിലേക്കു പോയി. അതിനു പിന്നാലെ ഇയാളുടെ സുഹൃത്ത് ഉദയുമായി ചമേലി അടുപ്പത്തിലായി. ഇരുവരും തമ്മില്‍ ശാരീരിക ബന്ധത്തിലും ഏര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് ചമേലി തന്നെ വിവാഹം കഴിക്കാന്‍ ഉദയ്ക്കുേമലും സമ്മര്‍ദം ശക്തമാക്കി. വിവാഹിതനായ ഇയാള്‍ക്ക് സ്വന്തം ഭാര്യയെ ഒഴിവാക്കാന്‍ സാധിക്കില്ലായിരുന്നു. ചമേലിയുടെ ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെ ഉദയ്, അജയുമായി ബന്ധപ്പെട്ടു.

തന്നെ ചതിച്ച ചമേലിയെ കൊലപ്പെടുത്താന്‍ അജയ് തീരുമാനിക്കുകയായിരുന്നു. തനിക്ക് ശല്യം ആയി മാറിയ ചമേലിയെ ഇല്ലാതാക്കാനും ഉദയ് തീരുമാനിച്ചു. തുടര്‍ന്ന് ചമേലിയെ കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടു. ഇതിനായി വാലെന്റൈന്‍സ് ഡേ തെരഞ്ഞെടുത്തു. ഉദയ് ചമേലിയെ ബൈക്കില്‍ കയറ്റി ഗ്രാമത്തിലെ നദിക്കരയില്‍ കൊണ്ടുപോയി. അവിടെ അജയ് ഇരുവരെയും കാത്തിരിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ചമേലിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം പാലത്തില്‍നിന്ന് താഴേക്ക് എറിഞ്ഞു. വിശദമായ അന്വേഷണത്തിന് ഒടുവില്‍ പ്രതികള്‍ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു.

 

 

 

Back to top button
error: