തിരുവനന്തപുരം: വീട് പാട്ടത്തിന് നൽകാമെന്ന് പരസ്യം നൽകി ലക്ഷങ്ങൾ തട്ടിയാൾ പിടിയിൽ. ശാസ്തമംഗലം പൈപ്പിൻമൂട് സ്വദേശി ശ്രീകുമാരൻ തമ്പിയെയാണ പേരൂർക്കട പൊലിസ് അറസ്റ്റ് ചെയ്തത്. ഒരു വീട് കാണിച്ച് ഒരു വർഷത്തിലധികമായായി തട്ടിപ്പ് നടത്തുകയായിരുന്നു.
പൈപ്പിൻമൂടിൽ ശ്രീകുമാരൻ തമ്പി താമസിക്കുന്ന വീട് പാട്ടത്തിന് നൽകാനുണ്ടെന്ന് പ്രമുഖ ദിനപത്രത്തിൽ പരസ്യം നൽകും. പരസ്യം കണ്ട് നിരവധിപ്പേർ വിളിക്കും. അഡ്വാൻസ് തുക വാങ്ങി മറ്റൊരു ദിവസം താക്കോൽ കൈമാറാമെന്ന് കരാർ വയ്ക്കും. പറയുന്ന ദിവസം താക്കോൽ കൈമാറാതെ ശ്രീകുമാരൻ തമ്പി പല കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറും. പണം നൽകുന്നവർ പൊലീസിനെ സമീപിച്ചാൽ പിന്നാലെ വിളിച്ച് പകുതി പണം നൽകി താൽക്കാലിക ഒത്തുതീർപ്പമുണ്ടാക്കും. പക്ഷെ പണം നഷ്ടമായി നൽകിയ നാലുപേർ പേരൂർക്കട പൊലിസിനെ സമീപിച്ച് കേസെടുത്തു. 35 ലക്ഷം രൂപയുടെ തട്ടിപ്പിലാണ് ഇപ്പോൾ കേസ്.
ഒളിവിൽപോയ ശ്രീകുമാരൻ തമ്പിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്തത്. ശ്രീകുമാരൻ അറസ്റ്റിലായ വിവരമറിഞ്ഞ് പണം നൽകിയ മറ്റ് ചിലരും സ്റ്റേഷനിലെത്തി. ഇവർക്കെല്ലാം അധികം വൈകാതെ പണം നൽകാമെന്ന് വാഗദാനം നൽകിയ ശ്രീകുമാരൻെറ ബന്ധുക്കൾ മടക്കി അയക്കുകയായിരുന്നു. ഒരു വീട് കാണിച്ച് ഒരു വർഷത്തിലേറെയായി ഈ തട്ടിപ്പ് തുടരുകയായിരുന്നു. വീട് നിർമ്മിച്ചു വിൽക്കുന്ന കരാറുകാരനായ ശ്രീകുമാരൻ തമ്പിക്കെത്തിരെ പണം തട്ടിച്ചതിന് മററ് സ്റ്റേഷനുകളിലും കേസുകളുമുണ്ടെന്ന് പൊലിസ് പറഞ്ഞു,