IndiaNEWS

പുരസ്‌കാരം സ്വീകരിച്ചതിന് പിന്നാലെ നെഞ്ചുവേദന; നടന്‍ ഷാനവാസ് പ്രധാന്‍ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ: പുരസ്‌കരദാനച്ചടങ്ങിനിടെ പ്രമുഖ സിനിമാ-സീരിയന്‍ നടന്‍ ഷാനവാസ് പ്രധാന്‍(56) കുഴഞ്ഞുവീണു മരിച്ചു. ഹൃദയാഘാതത്തെതുടര്‍ന്നായിരുന്നു അന്ത്യം. മുംബൈയില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ പുരസ്‌കാരം സ്വീകരിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ നെഞ്ചുവേദനയെത്തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

തുടര്‍ന്ന് ചടങ്ങ് നിര്‍ത്തി സംഘാടകര്‍ നടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നടന്‍ യശ്പാല്‍ ശര്‍മയാണ് മരണവിവരം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തറിയിച്ചത്. അവാര്‍ഡ് സ്വീകരിച്ചശേഷം അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നുവെന്ന് യശ്പാല്‍ ശര്‍മ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Signature-ad

ആമസോണ്‍ പ്രൈമില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ‘മിര്‍സാപുര്‍’ എന്ന സീരിസിലൂടെ ശ്രദ്ധിക്കപ്പെട്ട ഷാനവാസ് പ്രധാന്‍ ‘പ്യാര്‍ കൊയി ഖേല്‍ നഹിം’, ‘ഫാന്റം’, ‘റായീസ്’ തുടങ്ങിയ സിനിമകളിലും ‘ദേഖ് ഭായ് ദേഖ്’, ‘ആലിഫ് ലൈല’, ‘കൃഷ്ണ’, ’24’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

 

Back to top button
error: