KeralaNEWS

ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ്; രേഖകളുടെ പരിശോധന തുടങ്ങി

കൊച്ചി: ചലച്ചിത്ര പ്രവര്‍ത്തകരുടെ യഥാര്‍ഥ വരുമാനവും നികുതിയടവും തമ്മില്‍ പൊരുത്തപ്പെടുന്നുണ്ടോയെന്നും സിനിമാനിര്‍മാണ മേഖലയില്‍ കള്ളപ്പണം വിനിയോഗിക്കപ്പെടുന്നുണ്ടോയെന്നും കണ്ടെത്താന്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധന തുടങ്ങി.

കേന്ദ്ര ധന മന്ത്രാലയത്തിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു മലയാള ചലച്ചിത്ര പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും ആദായനികുതി (ഐ.ടി) വകുപ്പ് കഴിഞ്ഞ ദിവസങ്ങളില്‍ റെയ്ഡ് ചെയ്തത്. പരിശോധനയില്‍ കള്ളപ്പണം പിടിച്ചെടുത്തതായുള്ള വിവരം ഐ.ടി ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചില്ല.

Signature-ad

മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളും നടീനടന്മാരും അന്വേഷണപരിധിയിലുണ്ട്. മറ്റു തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സിനിമാവ്യവസായത്തിന്റെ സാമ്പത്തികവ്യാപ്തി മലയാള സിനിമയ്ക്കില്ലെങ്കിലും വിദേശപണ നിക്ഷേപം കേരളത്തിലെ സിനിമാ നിര്‍മാണത്തില്‍ കൂടുതലാണെന്ന ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന വ്യാപകമാക്കിയത്.

Back to top button
error: