LocalNEWS

കോട്ടയം നഗരസഭ അവിശ്വാസം, കോൺഗ്രസ്സ് വിപ്പ് നൽകി ഡിസിസി

കോട്ടയം: നഗരസഭയിൽ നടക്കാനിരിക്കുന്ന അവിശ്വാസ പ്രമേയത്തിൽ പങ്കെടുക്കുന്നതിൽനിന്നും വിട്ടു നിൽക്കുന്നതിന് കോൺഗ്രസ് കൗൺസിലർമാർക്ക് ഡിസിസി പ്രസിഡൻ്റ് നാട്ടകം സുരേഷ് വിപ്പ് നൽകി. അവിശ്വാസത്തിൽ പങ്കെടുക്കുന്ന വിഷയത്തിലെ ബിജെപി നിലപാട് തിങ്കളാഴ്ച്ച പ്രഖ്യാപിക്കും. ഈ മാസം 20-ാം തീയതിയാണ് എൽഡിഎഫ് സമർപ്പിച്ചിരിക്കുന്ന അവിശ്വാസ പ്രമേയം ചർച്ച നടക്കുന്നത്. നഗരസഭ ചെയർപേഴ്‌സൺ യു.ഡി.എഫിലെ ബിൻസി സെബാസ്റ്റ്യനെതിരെ ഇത് രണ്ടാം വട്ടമാണ് എൽഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവരുന്നത്.

ബി.ജെ.പി പിന്തുണയുണ്ടെങ്കിൽ മാത്രമേ അവിശ്വാസം വിജയിക്കൂ. എന്നാൽ, അതിനുശേഷം നടക്കുന്ന ചെയർപേഴ്സൺ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വിട്ടുനിന്നാലും എൽ.ഡി.എഫിന് ഭരണം പിടിക്കാമെന്ന സ്ഥിതിവിശേഷമാണ് നിലവിലുള്ളത്. ചിങ്ങവനം പുത്തൻതോട് വാർഡ് കൗൺസിലറായിരുന്ന ജിഷ ഡെന്നിയുടെ നിര്യാണത്തെ തുടർന്ന് ഒരംഗത്തിൻ്റെ മുൻതൂക്കം നിലവിൽ എൽഡി എഫിന് ഉണ്ട്.

Back to top button
error: