CrimeNEWS

സ്ത്രീത്വത്തെ അപമാനിച്ച കേസ്: ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയില്‍

കണ്ണൂര്‍: ഡി.വൈ.എഫ്.ഐ. വനിതാ നേതാവിനെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തക്കള്‍ പിടിയില്‍. ജയപ്രകാശ് തില്ലങ്കേരിയും ജിജോ തില്ലങ്കേരിയുമാണ് അറസ്റ്റിലായത്. അതേസമയം ആകാശ് തില്ലങ്കേരി ഒളിവില്‍ തന്നെയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ഡി.വൈ.എഫ്.ഐ. വനിതാ നേതാവ് മുഴക്കുന്ന് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന കേസില്‍ ആകാശ് തില്ലങ്കേരിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കുകയായിരുന്നു. എന്നാല്‍ മൂന്നുപേരും ഒളിവിലായിരുന്നുവെന്നായിരുന്നു പോലീസ് വ്യക്തമാക്കിയത്.

Signature-ad

ശനിയാഴ്ച ഉച്ചയോടെ ജയപ്രകാശിനെ തില്ലങ്കേരിയില്‍ നിന്നാണ് പോലീസ് പിടികൂടിയത്. തൊട്ടുപിന്നാലെ ജിജോ പോലീസില്‍ കീഴടങ്ങുകയായികരുന്നുവെന്നാണ് വിവരം.

Back to top button
error: