LocalNEWS

പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നിന്ന് മാറ്റാൻ അനുവദിക്കില്ല: തിരുവഞ്ചൂർ രാധാകൃഷ്ണൻ

കോട്ടയം: നിലവിലുള്ള പാസ്പോർട്ട് സേവാ കേന്ദ്രം കെട്ടിടത്തിന് ഏതെങ്കിലും തകരാർ ഉണ്ടെങ്കിൽ കൂടുതൽ സൗകര്യപ്രദമായ കെട്ടിടം ഈ പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് നില നർത്താനായി ക്രമികരിച്ച് നൽകാൻ തയാറണെന്ന് കേരളാ കോൺഗ്രസ് സമരത്തിന് പിന്തുണ അറിയിച്ചു കടന്നുവന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്തുനിന്ന് മാറ്റാൻ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

പസ്പോർട്ടി​ന്റെ പ്രോസസിങ്ങാണ് ഇവിടെ നടക്കുന്നത്. അതിനായി 25ൽ അധികം ജീവനക്കാരും അവരുടെ മേൽനോട്ടം വഹിക്കാനായി ആറ് ഉദ്യോ​ഗസ്ഥരുണ്ട്. ദീർഘകാലമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ ഓഫീസ് ഇവിടെ വരാനുള്ള കാരണം, ബഹുജനങ്ങളുടെ സമ്മർദ്ദമാണ്. സമൂഹത്തിലെ എല്ലാവരും ഒരുപോലെ ആവശ്യപ്പെട്ടപ്രകാരമാണ് ഈ സ്ഥാപനം ഇവിടെ ആരംഭിച്ചത്. ഒരു ദിവസം 500ൽ അധികം അപേക്ഷകൾ ഇവിടെ വരുന്നുണ്ട്. അപ്രകാരം വരുന്നവരെ ആലപ്പുഴയിലേക്കും ത‌ൃപ്പൂണിത്തുറയിലേക്കും മറ്റും പോകേണ്ട സാഹചര്യമാണ്. ഇത് അനുവദിക്കില്ല. കോട്ടയത്തെ പാസ്പോർട്ട് സേവാ കേന്ദ്രം ഉടൻ തന്നെ തുറന്ന് പ്രവർത്തിക്കാനുള്ള നടപടി കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ ഫിൽസൺ മാത്യുസ്, ടി.സി. റോയി, സെബാസ്റ്റ്യൻ എന്നിവരും സമരത്തിന് പിൻതുണ പ്രഖ്യാപിച്ച് പ്രസം​ഗിച്ചു.

Back to top button
error: