CrimeNEWS

ചെറുവണ്ണൂരില്‍ വാഹനംകത്തിച്ച കേസ്; നിര്‍ദേശം നല്‍കിയ C.P.M ബ്രാഞ്ച് സെക്രട്ടറിയടക്കം പിടിയില്‍

കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരില്‍ വീട്ടില്‍ നിര്‍ത്തിയിട്ട കാറിനും ബൈക്കിനും തീയിട്ട സംഭവത്തില്‍ സി.പി.എം. ചെറുവണ്ണൂര്‍ ബ്രാഞ്ച് സെക്രട്ടറിയടക്കം രണ്ടുപേരെ നല്ലളം പോലീസ് അറസ്റ്റ് ചെയ്തു. ചെറുവണ്ണൂര്‍ കൊളത്തറ പാറക്കണ്ടി നൂര്‍മഹല്‍ സുല്‍ത്താന്‍നൂര്‍ (22) കത്തിക്കാനായി നിര്‍ദേശം കൊടുത്ത സി.പി.എം. ബ്രാഞ്ച് സെക്രട്ടറി കണ്ണാട്ടികുളം ഊട്ടുകളത്തില്‍ സജിത്ത് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ശനിയാഴ്ച രാത്രി 12-നായിരുന്നു സംഭവം. ചെറുവണ്ണൂര്‍ ആശാരിക്കണ്ടി പറമ്പ് വള്ളിക്കാട് ആനന്ദ് കുമാറിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനുമാണ് തീയിട്ടത്. സ്വത്ത്തര്‍ക്ക സംബന്ധമായ വിഷയത്തില്‍ സജിത്തിന്റെ സുഹൃത്തിനെ ആനന്ദ് കുമാര്‍ മര്‍ദിച്ചതിലെ വൈരാഗ്യമാണ് തീയിടാനുള്ള കാരണമെന്നും അതിന് സുല്‍ത്താന്‍ നൂറിനെ ഏല്‍പ്പിച്ചതാണെന്നും പോലീസ് പറഞ്ഞു.

Signature-ad

സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ഒരു യുവാവ് കുപ്പിയുമായി വീട്ടില്‍ക്കയറി വാഹനങ്ങള്‍ക്ക് പെട്രോള്‍ ഒഴിച്ച് തീയിടുന്നതായി കണ്ടത്. സുല്‍ത്താന്‍നൂറാണ് വാഹനങ്ങള്‍ക്ക് തീവെച്ചതെന്ന് കണ്ടെത്തിയ പോലീസ് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സജിത്തിന്റെ പങ്കാളിത്തം വെളിപ്പെട്ടത്.

സുല്‍ത്താന്‍ നൂര്‍ കസ്റ്റഡിയിലായതറിഞ്ഞ് സജിത്ത് വയനാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുകയാണ്.

 

Back to top button
error: