നടിയെ ആക്രമിച്ച കേസ്; വിചാരണയ്ക്ക് മുമ്പ് യോഗം ചേര്‍ന്നുവെന്ന് പോലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
സാക്ഷിയെ സ്വാധീനിക്കാന്‍ കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ ജനുവരിയില്‍ യോഗം ചേര്‍ന്നുവെന്ന് പോലീസ് പറയുന്നു. അതില്‍ കാസര്‍ഗോഡ് സാക്ഷിയെ സ്വാധീനിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയായ കെ.ബി ഗണേഷ്കുമാര് എംഎല്‍എയുടെ സഹായി ബി. പ്രദീപ് പങ്കെടുത്തിരുന്നോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
കഴിഞ്ഞ ജനുവരിയിലാണ് നടിയെ ആക്രമിച്ച കേസില്‍ വിചാരണ ആരംഭിക്കുന്നത്. വിചാരണ തുടങ്ങുന്നതിന് തൊട്ടുമുമ്പ് കൊച്ചിയിലെ ഒരു ഹോട്ടലില്‍ യോഗം ചേര്ന്നുവന്നാണ് പോലീസിന് ലഭിച്ച വിവരം. യോഗത്തില്‍ പ്രദീപ് പങ്കെടുത്തിരുന്നോ എന്ന് അന്വേഷിക്കുകയാണ്. യോഗത്തിന് ശേഷമാണ് പ്രദീപ് കാഞ്ഞങ്ങാട്ടേക്ക് പോയത്. കാസര്‍ഗോട്ട് പ്രദീപ് ബന്ധപ്പെട്ട പ്രധാന വ്യക്തികള്‍ ആരെല്ലാമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.