NEWS

ക്രിപ്‌റ്റോ കറന്‍സി വഴി ലഹരികടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അറസ്റ്റില്‍

ബെംഗളൂരു: ക്രിപ്‌റ്റോ കറന്‍സി വഴി ലഹരികടത്തിയ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ അറസ്റ്റില്‍. ജയനഗര്‍ സ്വദേശി ശ്രീകൃഷ്ണയാണ് (25) ആണ് അറസ്റ്റിലായത്.

രഹസ്യ നാണയമായ ക്രിപ്‌റ്റേ കറന്‍സി ഉപയോഗിച്ച് ഡാര്‍ക്ക് വെബിലൂടെ വിദേശത്ത് നിന്ന് ലഹരിമരുന്ന് വരുത്താന്‍ സാങ്കേതിക സഹായം നല്‍കുകയായിരുന്നു ഇയാള്‍. ഇത് കൂടാതെ സര്‍ക്കാരിന്റെ സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്താതായി കണ്ടെത്തിയതായും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ജോയിന്റ് കമ്മീഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ആംസ്റ്റര്‍ഡാമില്‍ നിന്ന് കമ്പ്യൂട്ടര്‍ ബിരുദം പൂര്‍ത്തിയാക്കിയ ഇയാള്‍ ലഹരി ഇടപാടുകള്‍ക്ക് ഈ വിദേശബന്ധവും ഉപയോഗപ്പെടുത്തി.

ചാമരാഡ്‌പേട്ടിലെ വിദേശ പോസ്റ്റാഫീസിലേക്ക് എത്തിയ ലഹരിമരുന്ന് പാഴ്‌സലുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രുദ്രപ്പ ലമാനിയുടെ മകന്‍ ദര്‍ശന്‍ ലമാനിയുള്‍പ്പെടെ 8 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ശ്രീകൃഷ്ണയുടെ വിവരം ലഭിച്ചത്.

Back to top button
error: